മസൂദ് അസർ ചികിത്സയിലുള്ള പാകിസ്താനിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം

റാവൽപിണ്ടി: പാകിസ്താനിലെ റാവൽപിണ്ടിയിൽ സൈനിക ആശുപത്രിയിൽ സ്ഫോടനം. പത്തിലധികം പേർക്ക് പരിക്കേറ്റു. ആശുപത്രിയ ിലെ ഹാർഡിയോളജി വിഭാഗത്തിന് സമീപമാണ് സ്ഫോടനം നടന്നത്.

പാകിസ്താന്‍ ബന്ധമുള്ള ജയ്ശെ മുഹമ്മദ് സംഘടനയുടെ തലവന ്‍ മൗലാനാ മസൂദ് അസർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലാണ് സ്ഫോടനം നടന്നത്. ആശുപത്രി കെട്ടിടത്തിൽ നിന്ന് വലിയ തോത ിൽ പുക ഉയരുന്നുണ്ട്.

സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

സ്ഫോടന വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ സൈന്യം തടഞ്ഞിരിക്കുകയാണ്. അതേസമയം, ആശുപത്രിയിൽ നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ പ്രദേശവാസികൾ കാമറയിൽ പകർത്തി പുറത്തുവിട്ടതോടെയാണ് സ്ഫോടനം പുറം ലോകം അറിഞ്ഞത്.

Tags:    
News Summary - Blast in military hospital in Rawalpindi -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.