ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭുേട്ടായുടെ കൊലപാതകത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ. 2007 ഡിസംബർ 27നാണ് ബേനസീർ ഭുേട്ടാ കൊല്ലപ്പെടുന്നത്. വീണ്ടും അധികാരത്തിലെത്തിയാൽ യു.എസുമായി സഹകരിച്ച് സംഘത്തെ ഇല്ലാതാക്കാൻ പ്രവർത്തിക്കുമെന്നതിനാലാണ് ബേനസീറിനെ കൊലപ്പെടുത്തിയതെന്ന് നിരോധിത സംഘടനയുടെ പുസ്തകത്തിൽ പറയുന്നു. ഉർദു ഭാഷയിൽ തയാറാക്കിയ ‘ഇൻക്വിലാബ് മഹ്സൂദ് സൗത് വസീറിസ്താൻ- ഫ്രം ബ്രിട്ടീഷ് രാജ് ടു അമേരിക്കൻ ഇംപീരിയലിസം’ എന്ന പുസ്തകത്തിലാണ് വിവാദ പരാമർശം. പാക് താലിബാൻ നേതാവ് അബൂ മൻസൂർ അസീം മഫ്തി നൂർ വാലിയാണ് ഗ്രന്ഥകാരൻ.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തിനിടെ 54കാരിയും പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവുമായ ബേനസീർ ഭുേട്ടാ റാവൽപിണ്ടിയിൽ വെച്ചാണ് ചാവേർ സ്ഫോടനത്തിൽ മരിക്കുന്നത്. ബേനസീർ ഉൾെപ്പടെ 140 പേരാണ് ദുരന്തത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.