കോവിഡ്​ ഉറവിടം കണ്ടെത്താൻ വുഹാൻ​ സന്ദർശിക്കണമെന്ന്​ അമേരിക്ക; ​അനുമതി നിഷേധിച്ച്​ ചൈന

ബീജിങ്​: അമേരിക്കൻ ശാസ്​ത്രജ്ഞൻമാർക്ക്​ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള​ സന്ദർശനാനുമതി നിഷേധി ച്ച്​ ചൈന. കോവിഡ്​ 19 വൈറസി​​​െൻറ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തി​​​െൻറ ഭാഗമായാണ്​ അമേരിക്കൻ ശാസ്​ത്രജ്ഞൻമാർ വിവാദത്തിലായ വുഹാൻ ലാബ്​ സന്ദർശിക്കണമെന്ന്​ ആവശ്യവുമായി മുന്നോട്ട്​ വന്നത്​.

അമേരിക്കയുടെ വിദേശകാര്യ സ െക്രട്ടറി മൈക്​ പോംപിയോ ആണ്​ ചൈന സന്ദർശനാനുമതി നിഷേധിച്ച കാര്യം വെളിപ്പെടുത്തിയത്​. ലോകമെമ്പാടും കോവിഡ് ​ 19 വൈറസി​​​െൻറ പിടിയിലാണ്​. ചൈനയാണ്​ അതി​​​​െൻറ ഉറവിടം എന്ന്​ എല്ലാവർക്കും അറിയാം. ഇതിനെല്ലാം പരിഹാരം കാണേണ്ടതുണ്ട്​. എന്നാൽ, അക്കാര്യത്തിൽ ചൈനയുടെ സഹകരണം ലഭ്യമാകുന്നില്ല.

കോവിഡ്​ വൈറസ്​ വ്യാപനത്തി​​​െൻറ കാര്യത്തിൽ ചൈന സുതാര്യത പാലിക്കണം. സുതാര്യത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ലോകാരോഗ്യ സംഘടനക്കുണ്ട്​. അവർ അത്​ ചെയ്യുന്നില്ല. ലോകാരോഗ്യ സംഘടനക്ക്​ ഇക്കാര്യത്തിൽ പറ്റിയ വീഴ്​ച മറ്റു രാജ്യങ്ങളും മനസിലാക്കി തുടങ്ങിയെന്നും അദ്ദേഹം ഫോക്​സ്​ ന്യൂസിനോട്​ പറഞ്ഞു.

വുഹാനിലെ വെറ്റ്​ മാർക്കറ്റിലെ വവ്വാലിൽ നിന്നാണ്​ കോവിഡ്​ വ്യാപനത്തിന്​ തുടക്കമായതെന്ന വാർത്തകൾ തള്ളി നേരത്തെ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ രംഗത്തെത്തിയിരുന്നു. വൈറസ്​ വുഹാൻ ലാബിൽ നിന്ന്​ പുറത്തുചാടിയതാകാമെന്നാണ്​ ട്രംപി​​​െൻറ ആരോപണം. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനാര്‍ഥിയാണ് വൈറസിനെ അബദ്ധത്തില്‍ പുറത്തെത്തിച്ചതെന്ന്​ ഫോക്​സ്​ ന്യൂസും റിപ്പോർട്ട്​ ചെയ്​തു.

എന്നാൽ, എല്ലാം ഉൗഹാപോഹങ്ങളാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്​ നേട്ടം കൊയ്യാനുള്ള അമേരിക്കൻ ശ്രമങ്ങളുടെ ഭാഗമായാണ്​ ഇത്തരം ആരോപണങ്ങളെന്നും വുഹാൻ ലാബ്​ തലവൻ അറിയിച്ചിരുന്നു. വുഹാൻ ലാബിൽ നിന്ന്​ വൈറസ്​ പുറത്തുചാടൽ അസാധ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്​.

Tags:    
News Summary - Beijing denies permission to US to visit China to probe Covid-19 origin-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.