ധാക്ക: 1971ലെ ബംഗ്ലാദേശ് രൂപവത്കരണ കാലത്ത് യുദ്ധക്കുറ്റങ്ങൾ ചെയ്തതായ കേസിൽ പ്രത്യേക ട്രൈബ്യൂണൽ രണ്ടു പേർക്കുകൂടി വധശിക്ഷ വിധിച്ചു. പാകിസ്താൻ സൈന്യത്തെ സഹായിച്ച് നൂറുക്കണക്കിന് േപരെ വധിക്കുന്നതിന് ഇവർ കൂട്ടുചേർന്നതായി കോടതി വിധിന്യായത്തിൽ പറഞ്ഞു.
ശിക്ഷിക്കപ്പെട്ടവരിലൊരാൾ ഭരണകക്ഷിയായ അവാമി ലീഗിെൻറ മുൻ നേതാവായ ലിയാഖത് അലിയാണ്. വടക്കുകിഴക്കൻ കിഷർഗൻജ് ജില്ലയിലെ പാർട്ടി പ്രസിഡൻറായിരുന്നു അലി. ശിക്ഷിക്കപ്പെട്ട രണ്ടു പേരും ഒളിവിലാണ്. യുദ്ധക്കുറ്റമാരോപിച്ച് ഇതിനകം 53 േപർക്ക് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഇവരിൽ മിക്കവരും പ്രതിപക്ഷ പാർട്ടികളായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിെൻറയും പ്രവർത്തകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.