റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ തിരിച്ചെടുക്കണം- ശൈഖ്​ ഹസീന

ധാക്ക: ബംഗ്ലാദേശിലേക്ക്​ കുടിയേറിയ റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ ത​െന്ന തിരി​െച്ചടുക്കണമെന്ന്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന. ന്യൂയോർക്കിൽ നടക്കുന്ന ​െഎക്യരാഷ്​ട്രസഭയുടെ പൊതുസഭാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ബംഗ്ലാദേശിലേക്ക്​ എത്തിയ അഭയാർഥികളെ തിരിച്ചെടുക്കണമെന്ന്​ മ്യാൻമറിനോട്​ ആവശ്യപ്പെടുകയാണ്​. റോഹിങ്ക്യകൾ നിങ്ങളുടെ പൗരൻമാരാണ്​. അവരെ  തിരിച്ച്​ വിളിച്ച്​ പാർപ്പിടവും സംരക്ഷണവും നൽകണം. അവരെ ഉപദ്രവിക്കുകയും അടിച്ചമർത്തുകയും ചെയ്​തിട്ട്​ കാര്യമില്ലെന്നും ഹസീന പൊതുസഭയിൽ പറഞ്ഞു.

ബംഗ്ലാദേശി​​​​​െൻറ അപേക്ഷയിൽ മ്യാൻമർ സർക്കാർ പ്രതികരിച്ചിട്ടില്ല. റോഹിങ്ക്യകൾ അവരുടെ മാതൃരാജ്യത്തിലേക്ക്​ മടങ്ങാതിരിക്കാൻ മ്യാൻമർ അതിർത്തിയിൽ സൈന്യം കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുകയാണെന്നും ശൈഖ്​ ഹസീന വ്യക്തമാക്കി. അഭയാർഥികളെ തിരിച്ചെടുക്കാൻ നയതന്ത്രപരമായി മ്യാൻമറിനോട്​ ആവശ്യപ്പെടുമെന്നും ഹസീന വ്യക്തമാക്കി.

റോഹിങ്ക്യൻ മുസ്​ലിംകളെ ‘ബംഗാളികൾ’ എന്നു മുദ്രകുത്തി ആട്ടിപ്പായിക്കുകയാണ്​. അവർക്ക്​ പൗരത്വം നൽകാൻ മ്യാൻമർ തയാറല്ല. ഒരിക്കലും പൊറുക്കാനാവാത്ത മഹാദുരന്തമാണ്​ മ്യാൻമറിൽ നടക്കുന്നതെന്നും ശൈഖ്​ ഹസീന ചൂണ്ടിക്കാട്ടി. മ്യാൻമറിലെ കൂട്ടക്കുരുതിക്കെതിരെ ശബ്​ദമുയർത്താൻ ബംഗ്ലാദേശിനൊപ്പമുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

നാലു ലക്ഷത്തിലേറെ റോഹിങ്ക്യകളാണ്​ അതിർത്തി കടന്ന്​ ബംഗ്ലാദേശിലെത്തിയിരിക്കുന്നത്​. 

Tags:    
News Summary - Bangladesh PM Sheikh Hasina Says Myanmar Must Take Back Rohingya- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.