ബലൂചിസ്​താനിലെ ക്വറ്റയിൽ സ്​ഫോടനം; അഞ്ചു മരണം

ലാഹോർ: ബലൂചിസ്​താനിലെ ക്വറ്റയിലുണ്ടായ ശക്​തമായ സ്​ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. 14 പേർക്ക്​ പരിക്കേറ്റു. പൊലീസ്​ ഇൻസ്​പെക്​ടർ ജനറലി​​​​​​െൻറ ഒാഫീസിനു സമീപത്താണ്​ സ്​ഫോടനം നടന്നത്​. പൊലീസ്​ ഒാഫീസ്​, സർക്കാർ ഒാഫീസുകൾ, വനിതാ കോളജ്​, പട്ടാള ക്യാമ്പ്​ എന്നിവ സ്​ഥിതി​െചയ്യുന്ന ജിന്ന ​െചക്​പോസ്​റ്റിനടുത്താണ്​ സംഭവം​. 

ഒരു വാഹനത്തിലാണ് സ്​​േഫാടനമുണ്ടായതെന്ന്​ ദൃക്​സാക്ഷി പറഞ്ഞു. പൊലീസും സുരക്ഷാ ഉ​േദ്യാഗസ്​ഥരും സംഭവസ്​ഥലത്തെത്തി. പരിക്കേറ്റവരെ സമീപ​െത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്​ പൊലീസ്​ പരിശോധന തുടരുകയാണെന്ന്​ പ്രാദേശിക ചാനൽ റിപ്പോർട്ട്​ ചെയ്​തു.

സ്​ഫോടന ശബ്​ദം സിറ്റിയിൽ ആകെ കേൾക്കാമായിരുന്നു. സമീപത്തെ ​െകട്ടിടങ്ങളി​െല ജനൽ ചില്ലുകൾ തകർന്നു. വ്യക്​തികളോ സംഘടനകളോ സ്​ഫോടനത്തി​​​​​​െൻറ ഉത്തരവാദിത്തം ഏ​െറ്റടുത്തിട്ടില്ല. 

Tags:    
News Summary - Balochistan: 5 killed in blast near IGP office in Quetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.