മനാമ: ബഹ്റൈനിൽ മലയാളികളുടെ സെക്സ് റാക്കറ്റിൽനിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച് എമിഗ്രേഷൻ ജയിലിൽ കഴിയുന്ന രണ്ട് മലയാളി സ്ത്രീകൾ ചതിയിൽപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി സൂചന. അന്വേഷണത്തിെൻറ ഭാഗമായി ഇവരിൽനിന്ന് മൊഴി രേഖപ്പെടുത്തി. ഫോേട്ടാ കാണിച്ചതിൽനിന്ന് ചില പ്രതികളെ ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിലൊരാൾ നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.
ഫെബ്രുവരി 22നാണ് കോട്ടയം, കോഴിക്കോട് ജില്ലയിൽനിന്നുള്ള യുവതികൾ വീട്ടുജോലിക്കാരുടെ വിസയിൽ ബഹ്റൈനിൽ എത്തിയത്. തിരുവനന്തപുരം സ്വദേശികളായ സുധീർ, സജീർ എന്നിവരാണ് കൊണ്ടുവന്നത്. മാസം 35,000 രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. എന്നാൽ, വന്ന ദിവസം പാസ്പോർട്ട് വാങ്ങിയശേഷം, സജീറും സുനീറും ഒരു അപ്പാർട്ട്മെൻറിലേക്കാണ് യുവതികളെ കൊണ്ടുേപായതത്രെ. തുടർന്ന് പീഡനത്തിന് ഇരയാക്കുകയും മർദിച്ച് അവശരാക്കുകയും ചെയ്തുവെന്നാണ് മൊഴി. നാട്ടിൽ കൊലക്കേസിലെ പ്രതികളാണെന്നും പറഞ്ഞ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടർന്ന് അപ്പാർട്ട്മെൻറിലേക്ക് പുറത്തുനിന്ന് ആളുകളെ എത്തിച്ച് പീഡിപ്പിച്ചു. പുറത്തു കൊണ്ടുപോയി ആളുകൾക്ക് കൈമാറി. അപ്പോഴെല്ലാം കർശനമായ കാവലുണ്ടായിരുന്നു. നാട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ വിസ അടിക്കാൻ ചെലവായ രണ്ടുലക്ഷം തരാതെ പോകാൻ കഴിയില്ലെന്നായിരുന്നു മറുപടി.
ഏപ്രിൽ 11ന് യുവതികൾ, സംഘത്തിെൻറ കണ്ണുവെട്ടിച്ച് അപ്പാർട്ട്മെൻറിൽനിന്ന് രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരായി. അന്ന് രാത്രി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞു ശേഷം എമിഗ്രേഷൻ ജയിലിൽ എത്തി. ജയിലിൽനിന്ന് കേരള സർക്കാറിെൻറ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരിനെ ഫോണിൽ വിളിച്ച് അറിയിച്ചതോടെയാണ് വിവരം പുറംലോകത്ത് എത്തിയത്. നാലു മാസം മുമ്പ് ബഹ്റൈനിലെ സെക്സ് റാക്കറ്റിൽ അകപ്പെട്ട് തൃശൂർ ജില്ലക്കാരി ആത്മഹത്യ ചെയ്തിരുന്നു. ഇവരെ എത്തിച്ചതും മലയാളി സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.