കാട്ടുതീ: ദുരിത ബാധിതർക്ക്​ കെ.എം.സി.സി എൻ.എസ്​.ഡബ്ലിയുവി​െൻറ കൈത്താങ്ങ്​

സിഡ്​നി: ആസ്​ട്രേലിയയിലെ വിവിധ ഭാഗങ്ങളിലുണ്ടായ രൂക്ഷമായ കാട്ടുതീയുമായി ബന്ധപ്പെട്ട്​ വീടും സ്വത്തുക്കളും നഷ്​ടപ്പെട്ടവർക്ക്​ സാന്ത്വനവുമായി കെ.എം.സി.സി എൻ.എസ്​.ഡബ്ലിയു ആസ്​ട്രേലിയ പ്രവർത്തകർ. ദുരിതമനുഭവിക്കുന്നവർക്ക്​ ആശ്വാസമേകാൻ വളണ്ടിയർ ടീം രൂപീകരിച്ച്​ വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക്​ കമ്മറ്റി നേതൃത്വം നൽകി.

ഭക്ഷണവ​ും തൊഴിലുപകരണങ്ങളും വിതരണം ചെയ്​തും വീട്​ നഷ്​ടപ്പെട്ടവർക്ക്​ താത്​ക്കാലിക പാർപ്പിടമൊരുക്കിയും പ്രവർത്തകർ ദുരിത ബാധിതർക്ക്​ തണലായി.

കെ.എം.സി.സി കമ്മറ്റി അധ്യക്ഷൻ നിയാസ്​ കണ്ണോത്തി​​​െൻറ നേതൃത്വത്തിൽ ഭാരവാഹികളായ ഷഹീൻ, ഫൈസൽ, നിസാർ ചെമ്പരിക്ക, ഹബീബ്​, ആഷിഖ്​, അനസ്​, മമ്മു സുലൈമാൻ, ആസിഫ്​, സഫിയ്യ ചേലാട്ട്​, റാനിയ ചെമ്പരിക്ക, ജിസ്​നി തിരൂർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.

Tags:    
News Summary - australia forest fire; with relief work kmcc nsw volunteer -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.