അഫ്​ഗാൻ തെരഞ്ഞെടുപ്പ്​: ഗനിക്ക്​ വിജയമെന്ന്​ പ്രാഥമിക ഫലങ്ങൾ

കാബൂൾ: അഫ്​ഗാൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ്​ അശ്​റഫ്​ ഗനിക്ക്​ വിജയമെന്ന്​ പ്രാഥമിക ഫലങ്ങൾ. സെപ്​റ്റംബർ 28ന്​ നടന്ന തെരഞ്ഞെടുപ്പിൽ ഗനിക്ക്​ 50.64 ശതമാനം വോട്ട്​ ​ലഭിച്ചെന്നാണ്​ സ്വതന്ത്ര തെരഞ്ഞെടുപ്പ്​ കമീഷ​ൻ അറിയിച്ചത്​. പ്രധാന എതിരാളിയായ അബ്​ദുല്ല അബ്​ദുല്ലക്ക്​ 39.52 ശതമാനം വോട്ടാണ്​ ലഭിച്ചത്​. പ്രാഥമിക ഫലം സംബന്ധിച്ച്​ സ്​ഥാനാർഥികളുടെ പരാതികൾ പരിഗണിച്ച ശേഷമാണ്​ അവസാന ഫലം പ്രഖ്യാപിക്കുക.

എന്നാൽ, ഫലം അംഗീകരിക്കില്ലെന്ന്​ അബ്​ദുല്ലയുടെ ഓഫിസ്​ അറിയിച്ചു. വോട്ട്​ കൃത്രിമം സംബന്ധിച്ച തങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കും വരെ ഈ ഫലം അംഗീകരിക്കില്ലെന്നും വാർത്തകുറിപ്പിൽ അറിയിച്ചു. അവസാന ഫലം പ്രഖ്യാപിക്കും മുമ്പ്​ സ്​ഥാനാർഥികൾക്ക്​ ഫലം സംബന്ധിച്ച്​ പരാതി നൽകാൻ അവസരമുണ്ട്​. പ്രാഥമിക ഫലം ഒക്​ടോബർ 19നാണ്​ പ്രഖ്യാപിക്കേണ്ടിയിരുന്നത്​. സാ​ങ്കേതിക പ്രശ്​നങ്ങളും വോട്ട്​ കൃത്രിമം സംബന്ധിച്ച​ വിവിധ സ്​ഥാനാർഥികളുടെ ആരോപണവും മൂലമാണ്​ ഫലപ്രഖ്യാപനം വൈകിയത്​. പരിപൂർണ വിശ്വാസ്യതയോടെയാണ്​ തങ്ങളുടെ ജോലി പൂർത്തിയാക്കിയതെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ അധ്യക്ഷ ഹവ്വ ആലം നൂരിസ്​താനി പറഞ്ഞു.

Tags:    
News Summary - Ashraf Ghani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.