ഖൈതം ഹുസൈൻ; ഇസ്രായേലിന്‍റെ കണ്ണീരൊപ്പുന്ന ഫലസ്​തീനി​ ഡോക്​ടർ

ജറൂസലം: ഇസ്രായേൽ എന്നും അരികുവൽകരിച്ച ഫലസ്​തീനിലെ ഡോക്​ടർ ഖൈതം ഹുസൈൻ ആണ്​ കോവിഡ്​ കാലത്ത്​ അവിടത്തെ രോഗി കളുടെ ആശ്വാസം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ കർമരംഗത്ത്​ സജീവമാണ്​ ഡോക്​ടർ. കോവിഡ്​ റിപ്പോർട്ട്​ ചെയ്തതു മുതൽ ഹ ൈഫക്കടുത്തുള്ള റംബാൻ ആശുപത്രിയിൽ 12 മണിക്കൂറോളം സേവനമനുഷ്​ടിക്കുകയാണിവർ.

പതിവു ദിവസങ്ങളെ പോലല്ല, കോവി ഡ്​ കാ​ലത്തെ ജോലി.​ ഞങ്ങളുടെ ജീവനും കൂടി അപകടത്തിലാണ്​. അതുകൂടി കണക്കിലെടുത്തു വേണം ആതുരശുശ്രൂഷ -അവർ എ.എഫ്​.പിയോടു പറഞ്ഞു.

ഇസ്രായേലിൽ 15000ത്തിലേറെ പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 202 പേർ മരിക്കുകയും ചെയ്​തു. രോഗികളുടെ വേദനജനകമായ നിമിഷങ്ങളും അവർ പങ്കുവെച്ചു. രോഗം ഗുരുതരമായപ്പോഴാണ്​ പ്രായമായ ഇസ്രായേലി ദമ്പതികൾ ആശുപത്രിയിലെത്തിയത്​. ഭർത്താവി​​െൻറ നില അതിഗുരുതരമായിരുന്നു. അദ്ദേഹം മരിക്കുമെന്ന നിമിഷമായപ്പോൾ ഭാര്യയെ കാണാൻ അനുവദിച്ചു. അവരുടെ അവസാന യാത്ര പറച്ചിൽ ആരെയും വേദനിപ്പിക്കുന്നതായിരുന്നു.

1948ൽ ഫലസ്​തീൻ മേഖലകൾ പിടിച്ചെടുത്ത്​ ഇ​സ്രായേൽ രാഷ്​ട്രം സ്​ഥാപിച്ച ശേഷം അവിടെ അവശേഷിക്കുന്നവരാണ്​ ഡോക്​ടറുടെ വംശപരമ്പര. ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും അവർ. അവരിൽ മെഡിക്കൽ പ്രഫഷൻ തെരഞ്ഞെടുത്തവർ വിരളമാണ്​. ആശുപത്രികളിൽ പോലും ഫലസ്​തീനികൾ വിവേചനം നേരിടുകയാണെന്ന്​ ഡോക്​ടർ പറയുന്നു.

എന്നാൽ, ഒരു രോഗി മുന്നിലെത്തു​േമ്പാൾ, ഫലസ്​തീനിയാമോ ജൂതരാണോ എന്നു നോക്കിയല്ല ഞങ്ങൾ ചികിത്​സിക്കുന്നത്​. കോവിഡ്​ പകരുമെന്ന്​ ഭയമുള്ളതിനാൽ രണ്ടു മാസമായി പ്രായമായ ഉമ്മയെ പോലും കാണാതെയാണ്​ ഖൈതം കർമരംഗത്ത്​ സജീവമായത്​. അഭിഭാഷകനാണ്​ ഭർത്താവ്​. രണ്ടു പെൺമക്കളാണ്​ ദമ്പതികൾക്ക്​.


Tags:    
News Summary - Arab Doctor Khitam Hussein Leads Israeli Hospital's Anti-Coronavirus Fight -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.