പാകിസ്​താൻ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിന്​ നേരെ ആക്രമണം; ​തീവ്രവാദികളുൾപ്പടെ ആറ്​ പേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്​താൻ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിന്​ നേരെ തോക്കുധാരികളുടെ ആക്രമണം. തിങ്കളാഴ്​ച രാവിലെ 10 മണിയോടെയാണ്​ സംഭവം. ആക്രമണം നടത്തിയ നാല്​ തീ​വ്രവാദികളെ സുരക്ഷാസേന വെടിവെച്ചു ​കൊന്നു. രണ്ട്​ സിവിലിയൻമാരും ആക്രമണത്തിൽ കൊലപ്പെട്ടിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

സ്​റ്റോക്ക്​ എക്​സ്​ചേഞ്ചി​​െൻറ ഗേറ്റിന്​ സമീപമെത്തിയ തീവ്രവാദികൾ ​ഗ്രനേഡ്​ എറിഞ്ഞ്​ പരിഭ്രാന്തി പരത്തിയ ശേഷം പ്രധാന കെട്ടിടത്തിലെത്തി വെടിയുതിർക്കുകയായിരുന്നുവെന്ന്​ ദ ഡോൺ പത്രം റിപ്പോർട്ട്​ ചെയ്യുന്നു. പൊലീസ്​ സർജൻ ഡോ.ഖറാർ അഹമ്മദ്​ അബ്ബാസിയുടെ റിപ്പോർട്ടനുസരിച്ച്​​ അഞ്ച്​ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്​. ഏഴ്​ പേർക്ക്​ സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത്​ വന്നിട്ടില്ല.

പരിക്കേറ്റവരെ കറാച്ചിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രവാദികളിൽ നിന്ന്​ ഗ്രനേഡുകളും മറ്റ്​ ആയുധങ്ങളും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​. നിരവധി സ്വകാര്യ ബാങ്കുകളുടേത്​ ഉൾപ്പടെയുള്ള ടആസ്ഥാനം സ്ഥിതി ചെയ്യുന്നത്​ സ്​റ്റോക്​ എക്​സ്​ചേഞ്ചിന്​ സമീപത്താണ്​​.

Tags:    
News Summary - All 4 terrorists killed in attempt to storm Pakistan Stock Exchange compound in Karachi: Rangers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.