ഇന്ത്യയും പാകിസ്​താനും ഒരുമിച്ച്​ നിൽക്കേണ്ട സമയമാണിത്​ -ശുഹൈബ്​ അക്​തർ

ഇസ്​ലാമാബാദ്​: കോവിഡ്​ വ്യാപന ഭീതിയിൽ കഴിയുന്ന ഇന്ത്യയും പാകിസ്​താനും പരസ്​പരം പിന്തുണച്ച്​ ഒരുമിച്ച്​ നി ൽക്കേണ്ട സമയമാണിതെന്ന്​ മുൻ പാകിസ്​താൻ ക്രിക്കറ്റർ ശുഹൈബ്​ അക്​തർ. ‘ഈ ദുരന്ത സമയത്ത്​ ഞങ്ങൾക്ക്​​ വേണ്ടി 10,000 വ ​െൻറിലേറ്ററുകൾ ഇന്ത്യ നിർമിച്ചാൽ
പാകിസ്​താൻ അത്​ എക്കാലവും ഓർക്കും. എന്നാൽ, നമുക്ക്​ നിർദേശിക്കാനല്ലേ കഴി യൂ. ബാക്കിയെല്ലാം അധികൃതരുടെ കൈകളില​ല്ലേ’... അക്​തർ പറഞ്ഞതായി പി.ടി.​െഎ റിപ്പോർട്ട്​ ചെയ്യുന്നു.

കോവിഡ്​ പ്രതിരോധത്തിന്​ പണം കണ്ടെത്താൻ ഇന്ത്യ-പാക്​ ഏകദിന പരമ്പര നടത്തുന്നത് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മൈതാനത്ത്​ എന്തു സംഭവിച്ചാലും, പരസ്​പരം സഹായിക്കാൻ വേണ്ടി നടത്തുന്ന മത്സരത്തിൽ ഇരു ടീമുകളും ജയിക്കും’- അദ്ദേഹം പറഞ്ഞു. മത്സര വരുമാനം ഇരു രാജ്യങ്ങളിലെയും സർക്കാറുകൾക്ക്​ തുല്യമായി കൈമാറാമെന്നും അദ്ദേഹം നിർദേശിച്ചു.

അ​ഫ്രീദിയുടെ സേവന പ്രവർത്തനങ്ങളെ പിന്തുണച്ചതിന്​ യുവ്​രാജ്​ സിങ്ങിനും ഹർബജൻ സിങ്ങിനും വിമർശനം നേരിട്ടത്​ ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. അത്​ രാജ്യങ്ങളുടെയോ മതങ്ങളുടെയോ വിഷയമായിരുന്നില്ലെന്നും മനുഷ്യത്വത്തി​​െൻറ വിഷയമായിരുന്നെന്നും ശുഹൈബ്​ അക്​തർ പറഞ്ഞു.

കമ​േൻറ്ററായി ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്ത്​ ഇന്ത്യക്കാർ നൽകിയ സ്​നേഹത്തെയും അദ്ദേഹം സ്​മരിച്ചു. ഇന്ത്യയിൽ നിന്ന്​ കിട്ടിയ വരുമാനത്തി​​െൻറ 30 ശതമാനത്തോളം കൂടെ ജോലി ചെയ്​തിരുന്ന താഴ്​ന്ന വേതനക്കാർക്ക്​ വേണ്ടിയാണ്​ ചിലവഴിച്ചത്​. മുംബൈയിലെ ധാരാവി ചേരിയിലടക്കം മുഖം മറച്ച്​ പോയതും ആവശ്യക്കാർക്ക്​ പണം കൊടുത്തിരുന്നതും അക്​തർ ഓർത്തെടുത്തു.

Tags:    
News Summary - akhtar urges india and pakistan come together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.