ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ വിലക്ക്​; യു.എസ്​ നടപടിയെ പരിഹസിച്ച്​​ വിമാന കമ്പനികൾ

ദുബൈ: എട്ടു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ യാത്രക്കാർ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ച യു.എസ് നടപടിയെ കണക്കിന് പരിഹസിച്ച് വിവിധ വിമാന കമ്പനികൾ. ജോർദാൻ വിമാന കമ്പനിയായ റോയൽ ജോർദാനിയൻ, പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ്, റോയൽ ജോർദാൻ, ഖത്തർ എയർവെയ്സ്,  എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവെയ്സ്, തുർക്കിഷ് എയർലൈൻസ് എന്നിവയാണ് നടപടിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

12 മണിക്കൂർ യാത്ര ചെയ്യേണ്ട വിമാനത്തിൽ ലാപ്ടോപ്പും ടാബ്ലറ്റും ഉപയോഗിക്കാതിരുന്നാൽ ചെയ്യാൻ പറ്റുന്ന പത്ത് കാര്യങ്ങളുടെ പട്ടിക റോയൽ ജോർദാനിയൻ കമ്പനി പുറത്തിറക്കിയപ്പോൾ വിമാനത്തിൽ വെച്ച് നഷ്ടപ്പെടുന്ന 200 കോടി മിനിറ്റ് വിനോദ പരിപാടികളുടെ വിഡിയോ ആണ് തുർക്കിഷ് എയർലൈൻസ് പുറത്തിറക്കിയിരിക്കുന്നത്.

എട്ടു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ ബോംബുകൾ ഒളിപ്പിച്ചുവെക്കാൻ സാധ്യതയുള്ള ലാപ്ടോപ്, െഎപാഡ്, ടാബ്ലറ്റ്, കാമറ, ഇ– റഡാറുകൾ, പ്രിൻററുകൾ, ഡീവീഡി പ്ലെയർ, ഇലക്ട്രോണിക് ഗെയിമുകൾ എന്നിവയാണ് യുഎസ് സർക്കാർ നിരോധിച്ചത്.

അതേസമയം, മൊബൈൽ ഫോണിന് വിലക്കില്ല.  ഭീകരാക്രമണം തടയുന്നതിനുള്ള നീക്കത്തി​െൻറ ഭാഗമായാണിതെന്നാണ് ആഭ്യന്തര സുരക്ഷ മന്ത്രാലയത്തി​െൻറ അറിയിപ്പ്. വിമാനങ്ങൾ ആക്രമിക്കാൻ ഭീകരർ നൂതന മാർഗങ്ങൾ തേടിെക്കാണ്ടിരിക്കയാണെന്നും ഇൗ സാഹചര്യത്തിൽ ഇത്തരമൊരു നീക്കം അനിവാര്യമാണെന്നും ആഭ്യന്തര സുരക്ഷ വകുപ്പി​െൻറ ന്യായം.

10 വിമാനത്താവളങ്ങളിൽനിന്ന് യു.എസിലേക്ക് പുറപ്പെടുന്ന ഒമ്പത് എയർലൈൻസുകളെയായിരുന്നു വിലക്കിയത്. ഈജിപ്തിലെ കൈറോ, ജോർഡനിലെ അമ്മാൻ, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസാബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, തുർക്കിയിലെ ഇസ്തംബൂൾ, യു.എ.ഇയിലെ അബൂദബി, ദുൈബ എന്നീ വിമാനത്താവളങ്ങളിൽനിന്ന് യു.എസിലേക്കു വരുന്ന വിമാനങ്ങളിലാണ് നിരോധനം ബാധകം. പ്രതിദിനം 50ഒാളം വിമാന സർവീസുകളെയാണ് വിലക്ക് ബാധിക്കുന്നത്. പുതിയ ഉത്തരവിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനവും ഉയർന്നിരുന്നു.


 

Tags:    
News Summary - Airlines from Muslim-majority countries poke fun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.