ജറൂസലം: ഫലസ്തീൻ ചെറുത്തുനിൽപിെൻറ പ്രതീകമായ 17കാരി അഹദ് തമീമി ഇനി നിയമപഠനത്തിന്. എട്ടുമാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞദിവസം മോചിതയായ തമീമി മാധ്യമപ്രവർത്തകരോടാണ് തെൻറ അഭിലാഷം വെളിപ്പെടുത്തിയത്. തങ്ങളുടെ മണ്ണ് പിടിച്ചടക്കിയ അധിനിവേശ സൈന്യം ഒഴിഞ്ഞുപോകണമെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും തെൻറ ജനതയുടെ ചെറുത്തുനിൽപിനാണ് നിയമപഠനത്തിലേക്ക് നീങ്ങുന്നതെന്നും അവർ പറഞ്ഞു. തെൻറ ബന്ധുവിനെ വെടിവെച്ച ഇസ്രായേൽ സൈനികരുടെ മുഖത്തടിച്ച കുറ്റത്തിനാണ് തമീമിയെ ജയിലിലടച്ചത്. സംഭവം നടക്കുേമ്പാൾ 16കാരിയായ ഇവരുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.