താ​ലി​ബാ​ൻ ആ​ക്ര​മ​ണം: മ​രി​ച്ച​വ​ർ​ക്ക്​ അ​ഫ്​​ഗാ​​െൻറ വി​ട

കാബൂൾ: അഫ്ഗാനിലെ ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാരെ ശരീഫിൽ താലിബാൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് അഫ്ഗാൻ കണ്ണീരോടെ വിട നൽകി. ഞായറാഴ്ചയായിരുന്നു ഒൗദ്യോഗിക ദുഃഖാചരണം.  പതാകകൾ പാതി താഴ്ത്തിക്കെട്ടിയാണ് രാജ്യം സൈനികർക്ക് വിട നൽകിയത്.  മനുഷ്യത്വത്തിനും ഇസ്ലാമിക മൂല്യങ്ങൾക്കും എതിരായ  ആക്രമണമാണിതെന്ന് പ്രസിഡൻറ് അഷ്റഫ് ഗനി കുറ്റപ്പെടുത്തി. അതേസമയം, തീവ്രവാദികൾക്ക് രാജ്യത്തുനിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കൾ  ആരോപിച്ചു. ഏഴോ, എേട്ടാ സുരക്ഷ കവാടങ്ങൾ മറികടന്ന് സൈനിക താവളത്തിൽ എത്താൻ ഭീകരർക്ക് സഹായം ലഭിച്ചുവെന്നാണ് ആരോപണം.

 ആക്രമണത്തി​െൻറ ഉത്തരവാദിത്തമേറ്റെടുത്ത് സൈനിക മേധാവിയും പ്രതിരോധമന്ത്രി അബ്ദുല്ല ഹബീബിയും രാജിവെക്കണമെന്നും ആവശ്യമുയർന്നു. സർക്കാറിനോടുള്ള അമർഷം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് ജനം പ്രതികരിച്ചത്. ‘അമ്മമാർക്ക് മക്കളെയും  പെൺകുട്ടികൾക്ക് സഹോദരന്മാരെയും  യുവതികൾക്ക് ഭർത്താക്കന്മാരെയും നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം ആക്രമണങ്ങൾ തടയാൻ സർക്കാർ എന്തു നടപടിയാണ് സ്വീകരിക്കുന്നത്.

വിമർശനം ഏറ്റുവാങ്ങാനാണോ അവരുടെ വിധി. കരയുകയല്ലാതെ മറ്റൊന്നും ഞങ്ങളുടെ മുന്നിലില്ല’- മരണത്തിൽ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളിൽ ഒന്നാണിത്. ‘ശത്രുക്കൾക്കെതിരെ നടപടിയെടുക്കുകയാണ് കൊല്ലപ്പെട്ട സൈനികർക്കുള്ള യഥാർഥ ആദരവ്. ശത്രുക്കളോട് സഹകരണമനോഭാവം പുലർത്തുന്ന രാഷ്ട്രീയ നേതാക്കൾ രാജിവെക്കണ’മെന്നാവശ്യപ്പെട്ടായിരുന്നു മറ്റൊരു പോസ്റ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഫ്ഗാനിൽ സുരക്ഷസേനക്കു നേരെ ആക്രമണം 35 ശതമാനത്തോളം വർധിച്ചിട്ടുണ്ട്.  2014 ഡിസംബറിൽ നാറ്റോ സേന പിൻവാങ്ങിയതോടെയാണ് രാജ്യത്ത് താലിബാൻ ആക്രമണം ശക്തമായത്. 

Tags:    
News Summary - afghan taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.