അഫ്ഗാനിൽ ഇലക്ഷൻ കമീഷൻ ഒാഫീസിന് നേരെ ചാവേറാക്രമണം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഇലക്ഷൻ കമീഷൻ ഒാഫീസിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ രണ്ടു മരണം. ഏഴു പേർക്ക് പരിക്ക്. കാബൂളിലെ ഇൻഡിപെൻഡന്‍റ് ഇലക്ഷൻ കമീഷൻ (ഐ.ഇ.സി) ഒാഫീസിന് പുറത്താണ് ചാവേർ പൊട്ടിത്തെറിച്ചത്. ഇലക്ഷൻ കമീഷൻ ഉദ്യോഗസ്ഥരുടെ വാഹനമാണ് ചാവേർ ലക്ഷ്യമിട്ടതെന്ന് ടൊലോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒരു പൊലീസ് ഉദ്യോസ്ഥനും ഇലക്ഷൻ കമീഷന്‍റെ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. നാല് ഇലക്ഷൻ കമീഷൻ ഒാഫീസർമാർക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു സിവിലിയനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

പാർലമെന്‍ററ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഐ.എസ് അടക്കമുള്ള തീവ്രവാദി സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.

Tags:    
News Summary - Afghan Kabul Election Commission Office Suicide Bomb -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.