ഇസ്ലാമാബാദ്: അഫ്ഗാനിസ്താനുമായി അതിർത്തിപങ്കിടുന്ന വടക്കുപടിഞ്ഞാറൻ മേഖലയിൽ പാക് സൈന്യം വേലിനിർമാണം തുടങ്ങി. തർക്കമേഖലയായ ഇവിടെ മതിൽ കെട്ടിത്തിരിക്കുന്നത് അഫ്ഗാനിൽനിന്നുള്ള താലിബാെൻറ നുഴഞ്ഞുകയറ്റം തടയാനാണെന്നാണ് പാകിസ്താെൻറ വാദം.
പാകിസ്താനിലെ ബജാവൂർ, മുഹമന്ദ് ജില്ലകളിൽനിന്നാണ് വേലിനിർമാണം തുടങ്ങിയത്. കിഴക്കൻ അഫ്ഗാനിലെ നങ്കാർഹർ, കുനാർ എന്നീ പ്രവിശ്യകളുടെ അതിർത്തിയാണിത്. 2500 കി.മീറ്ററോളം നീണ്ടുകിടക്കുന്ന മലമ്പ്രദേശമാണിത്. പൊലീസിന് പട്രോളിങ് നടത്താൻ കഴിയാത്ത മേഖലയാണിത്. മുമ്പും വേലികെട്ടിത്തിരിക്കാൻശ്രമം നടത്തിയിരുന്നെങ്കിലും അഫ്ഗാനിസ്താെൻറ എതിർപ്പുമൂലം നിർത്തിെവക്കുകയായിരുന്നു.
തുർഖാം അതിർത്തിയിൽ കഴിഞ്ഞ ജൂണിൽ പാക്^അഫ്ഗാൻ പൊലീസ് തമ്മിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളിലേക്കുമുള്ള പ്രധാന അതിർത്തികവാടമാണ് തുർഖാം. സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു. പാകിസ്താെൻറ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങള്‍ക്കുപിന്നില്‍ തഹ്‌രീകെ താലിബാന്‍ ആണെന്നാരോപിച്ച് ഫെബ്രുവരി 16ന് പാകിസ്താന്‍ അഫ്ഗാനിലേക്കുള്ള തുര്‍ഖാം, ചമാന്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു. തുടർന്ന് അഫ്ഗാനിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ കയറ്റുമതി താറുമാറായി. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നതിനാൽ അതിർത്തി തുറന്നുകൊടുക്കാൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നിർദേശിച്ചിരുന്നു. അതോടെ മാർച്ച് 20ന് പാകിസ്താൻ അതിർത്തി വീണ്ടും തുറന്നുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.