Posted On
date_range Updated On
date_range ചൈന എണ്ണ ടാങ്കർ അപകടം: മരണം 19 ആയി
െബയ്ജിങ്: കിഴക്കൻ ചൈനയിലെ ഴെജിയാങ് പ്രവിശ്യയിൽ എണ്ണ ടാങ്കർ ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം 19 ആയി. പരിക്കേറ്റ 189 പേരെ ആറു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി വെൻലിങ് നഗരസഭ അധികൃതർ അറിയിച്ചു. ശനിയാഴ്ച ഷെന്യാങ്-ഹൈകൊവു എക്സ്പ്രസ്വേയിലുള്ള താമസ മേഖലയിലായിരുന്നു അപകടം.
ആദ്യത്തെ പൊട്ടിത്തെറിക്ക് ശേഷം ടാങ്കർ തൊട്ടടുത്തുള്ള തൊഴിൽശാലയിലേക്ക് വീഴുകയും രണ്ടാമതും പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടകാരണത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.