ധാക്ക: ബംഗ്ലാദേശിൽ കോവിഡ് വ്യാപനം തടയാൻ തീവ്രശ്രമം നടക്കുന്നതിനിടെ ഡോക്ടർമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 251 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതായി ബംഗ്ലാദേശ് ഡോക്ടേഴ്സ് ഫൗഡേഷനാണ് അറിയിച്ചത്.
തലസ്ഥാനമായ ധാക്കയിൽ മാ ത്രം 200 ഡോക്ടർമാരിൽ വൈറസ് കണ്ടെത്തിയിട്ടുണ്ട്. സ്വയം പ്രതിരോധ ഉപകരണത്തിന്‍റെ (പി.പി.ഇ കിറ്റ്) അഭാവവും അണുബാധയുമാണ് രോഗം പടരാൻ ഇടയാക്കുന്നത്.
രോഗികളെ പരിചരിക്കുന്ന 25 ശതമാനം ഡോക്ടർമാർക്കും നഴ്സുമാർക്കും 60 ശതമാനം വരുന്ന മെഡിക്കൽ സപ്പോർട്ട് സ്റ്റാഫുകൾക്കും പി.പി.ഇ കിറ്റ് ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശിൽ 3,773 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 120 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.