ഒരാഴ്ചക്കിടെ  ബംഗ്ലാദേശിലെത്തിയത് 22,000 റോഹിങ്ക്യന്‍ വംശജര്‍

യാംഗോന്‍: കഴിഞ്ഞയാഴ്ച 22,000 റോഹിങ്ക്യന്‍ വംശജര്‍ മ്യാന്മറില്‍നിന്ന് ബംഗ്ളാദേശിലേക്ക് പലായനം ചെയ്തതായി യു.എന്‍ ദുരിതാശ്വാസ ഏജന്‍സി അറിയിച്ചു. മൂന്നു മാസം മുമ്പ് പൊലീസ് അതിര്‍ത്തി പോസ്റ്റുകളില്‍ കടന്നാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഒരു ഇടവേളക്കുശേഷം  രഖൈന്‍ സ്റ്റേറ്റില്‍ റോഹിങ്ക്യ വേട്ട വീണ്ടും ശക്തമായത്. അക്രമികള്‍ക്കെതിരായ നീക്കമെന്നനിലയിലാണ് റെയ്ഡുകള്‍ നടത്തുന്നതെങ്കിലും ഏറ്റവുമധികം ബാധിച്ചത് റോഹിങ്ക്യന്‍ വംശജരെയാണ്. ജനുവരി അഞ്ചുവരെയുള്ള കണക്കുപ്രകാരം 65,000 പേര്‍ ബംഗ്ളാദേശിലെ രജിസ്റ്റര്‍ ചെയ്ത ക്യാമ്പുകളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളിലുമായി കഴിയുന്നുണ്ട്.

Tags:    
News Summary - 22,000 Rohingya from Myanmar fled to Bangladesh in one week, says UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.