ബഗ്ദാദില്‍ ചാവേറാക്രമണ പരമ്പര: 11 സൈനികര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ബഗ്ദാദില്‍ ചാവേറാക്രമണ പരമ്പരകളില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബഗ്ദാദിലെ സൈനികാസ്ഥാനത്തിനു നേരെയാണ് മൂന്നു ചാവേറാക്രമണങ്ങള്‍ നടന്നത്. ആക്രമണത്തില്‍ 34 സൈനികര്‍ക്ക് പരിക്കേറ്റു. പ്രാദേശിക പൊലീസ് മേധാവിയും പ്രവിശ്യാ സുരക്ഷാ കമ്മിറ്റി മേധാവിയും സൈനികാസ്ഥാനം സന്ദര്‍ശിക്കവെയാണ് ആക്രമണം നടന്നത്. ഇരുവരും തലനാരിഴക്കു രക്ഷപ്പെട്ടുവെന്ന് സൈനിക വക്താവ് അറിയിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.  രാജ്യത്ത് സുരക്ഷാസൈനികര്‍ക്കും സിവിലിയന്മാര്‍ക്കുംനേരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.