യു.എന്നില്‍ നവാസ് ശരീഫിന്‍െറ പ്രസംഗത്തിനിടെ പ്രതിഷേധം

ന്യൂയോര്‍ക്: യു.എന്‍  പൊതുസഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സംസാരിക്കവെ പുറത്ത് ഇന്ത്യന്‍ ആക്ടിവിസ്റ്റുകളുടെയും ബലൂചികളുടെയും പ്രതിഷേധം. ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം അരങ്ങറിയത്. ന്യൂയോര്‍ക് സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രതിഷേധകര്‍ ഒന്നിച്ചുചേരുകയായിരുന്നു. ഫ്രീ ബലൂചിസ്താന്‍, ഡൗണ്‍ ഡൗണ്‍ പാകിസ്താന്‍, സേവ് വേള്‍ഡ് ഫ്രം പാകിസ്താന്‍ ടെറര്‍ എന്നീ മുദ്രാവാക്യങ്ങള്‍ അവര്‍ വിളിച്ചു.

‘പാകിസ്താന് ഫണ്ട് നല്‍കുന്നത് യു.എസ് സര്‍ക്കാര്‍ നിര്‍ത്തിവെക്കുക’, ‘കശ്മീരിലെ ഹിന്ദുക്കളും മനുഷ്യരാണ്, അവരുടെ ദുരിതങ്ങളിലേക്ക് കണ്ണുതുറക്കുക’, ‘യു.എന്നില്‍നിന്ന് പാകിസ്താനെ പുറത്താക്കുക’ തുടങ്ങിയവ എഴുതിയ  പ്ളക്കാര്‍ഡുകളും ബാനറുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു.

കശ്മീര്‍ നിവാസികള്‍ക്കെതിരെ പാക് നേതാക്കള്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ബലൂച് ജനതയുടെ സ്വയം നിര്‍ണയാവകാശത്തെ അവര്‍ മാനിക്കണമെന്നും അമേരിക്കന്‍ ഫ്രണ്ട്സ് ഓഫ് ബലൂചിസ്താന്‍ സ്ഥാപകന്‍ അഹ്മര്‍ മുസ്തി ഖാന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.