മുംബൈ ഭീകരാക്രമണം: പാക് ജുഡീഷ്യല്‍ കമീഷന്‍െറ ഇന്ത്യന്‍ യാത്രയെ ചോദ്യം ചെയ്ത് ലഖ്​വി

ലാഹോര്‍: 2013ല്‍ പാക് ജുഡീഷ്യല്‍ കമീഷന്‍  അന്വേഷണത്തിന്‍െറ ഭാഗമായി ഇന്ത്യയിലേക്ക് യാത്രചെയ്തതിന്‍െറ നിയമസാധുതയെ ചോദ്യം ചെയ്ത് മുംബൈ ഭീകരാക്രമണക്കേസിന്‍െറ സൂത്രധാരനെന്നു കരുതുന്ന സകിയുര്‍റഹ്മാന്‍ ലഖ്വിയും സംഘവും ഇസ് ലാമാബാദ് ഹൈകോടതിയില്‍.
മുംബൈ ഭീകരാക്രമണക്കേസിലെ  ഇന്ത്യന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ നാല് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനാണ് ജുഡീഷ്യല്‍ കമീഷന്‍ 2013ല്‍ മുംബൈയിലേക്ക് യാത്രചെയ്തത്.

നിയമസാധുത ചോദ്യം ചെയ്ത് ഈയാഴ്ചയാണ് ഇസ്ലാമാബാദ് ഹൈകോടതിയെ സമീപിച്ചതെന്നും വിചാരണാ കോടതി കമീഷന്‍ നടപടികള്‍ അസാധുവാണെന്ന് പ്രഖ്യാപിച്ചിട്ടില്ളെന്നും  ലഖ്വിയുടെ അഭിഭാഷകന്‍ രാജ രിസ്വാന്‍ അബ്ബാസി   വ്യക്തമാക്കി. 2013ല്‍ വിചാരണക്കോടതിക്കു മുമ്പാകെ  പ്രതി ഭാഗം അഭിഭാഷകന്‍ കമീഷന്‍െറ നിയമസാധുത ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു.  
പ്രത്യേക പ്രോസിക്യൂട്ടര്‍മാരുടെ പാനലാണ് മുംബൈയിലത്തെി അജ്മല്‍ കസബിന്‍െറ കുറ്റസമ്മതവും, കേസ് അന്വഷിക്കുന്ന രമേഷ് മഹാളെയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത രണ്ട് ഡോക്ടര്‍മാരുടെയും മൊഴി രേഖപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.