അഫ്ഗാനിസ്താനില്‍ യു.എസ് ആക്രമണത്തില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാന്തഹാര്‍: ഉറുസ്ഖാന്‍ പ്രവിശ്യയിലെ താലിയില്‍ ഞായറാഴ്ച യു.എസ് വ്യോമസേനയുടെ ആക്രമണത്തിനിടെ എട്ടു അഫ്ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടതായി പൊലീസ് കമാന്‍ഡര്‍ റഹീമുല്ല ഖാന്‍ അറിയിച്ചു. അഫ്ഗാനില്‍ താലിബാനെതിരെ അമേരിക്കക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയശേഷം ആദ്യമായി ഇരുസേനകളും സംയുക്തമായി നടത്തിയ ആക്രമണത്തിനിടെയാണ് സംഭവം.

താലിബാനുമായുള്ള ആക്രമണത്തിനിടെയാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ പൊലീസിനുമേല്‍ ബോംബിട്ടത്. ആദ്യ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്കുനേരെ ആക്രമണം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ പൊലീസുകാരെ വധിച്ചതായി നാറ്റോ വക്താവ് ചാള്‍സ് ക്ളീവ്ലാന്‍റ് സ്ഥിരീകരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.