പാക് ആണവ പദ്ധതികള്‍ സുരക്ഷിതമെന്ന്

ഇസ്ലാമാബാദ്: ആണവ വിഷയത്തില്‍ പാകിസ്താനോട് പുലര്‍ത്തുന്ന വിവേചനം യു.എസ് അവസാനിപ്പിക്കണമെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി. ആണവദാതാക്കളുടെ സംഘത്തിലെ അംഗത്വ വിഷയത്തില്‍ യു.എസ് ഇന്ത്യക്ക് നല്‍കുന്ന പരിഗണന മേഖലയിലെ ആണവായുധ മത്സരത്തിന്‍െറ അന്ത്യമെന്നത് ഒരു വിദൂര സ്വപ്നമായി അവശേഷിക്കുമെന്നും  ദക്ഷിണേഷ്യന്‍ ആണവ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന സെമിനാറില്‍ അദ്ദേഹം പറഞ്ഞു.  ഇന്ത്യയുടെ കൈയേറ്റ മനോഭാവം മേഖലയുടെ നല്ല താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല.  പാകിസ്താന്‍െറ ആണവായുധം ആര്‍ക്കുമെതിരെ പ്രയോഗിക്കാനുള്ളതല്ല.  ഭീകരര്‍ക്ക് ഇതിനോട് ഒരുതരത്തിലുള്ള ഭീഷണിയും ഉയര്‍ത്താന്‍ കഴിയില്ല. തീവ്രവാദ പശ്ചാത്തലത്തിലും അത് സുരക്ഷിതമാണെന്നും ഐസാസ് അവകാശപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.