ശത്രുസ്വത്ത് കണ്ടുകെട്ടല്‍ ഓര്‍ഡിനന്‍സ് വീണ്ടും പാകിസ്താനിലേക്ക്

ലാഹോര്‍: വിഭജനവേളയില്‍ പാകിസ്താനിലേക്ക് കുടിയേറിയവരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ സര്‍ക്കാറിലേക്കു കണ്ടുകെട്ടാനുള്ള പുതിയ ഓര്‍ഡിനന്‍സ് വിവാദമാകുന്നു. പലായനം ചെയ്തവരുടെ ബന്ധുക്കള്‍ക്ക് ഈ സ്വത്തിന്മേലുള്ള അവകാശം റദ്ദാക്കുകയും അവ ശത്രുക്കളുടെ സ്വത്തായി പ്രഖ്യാപിച്ച് സര്‍ക്കാറിലേക്ക് കണ്ടുകെട്ടാനും വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സ് ഞായറാഴ്ച രാഷ്ട്രപതി ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  എന്നാല്‍, പാര്‍ലമെന്‍റിലും കാബിനറ്റിലും ചര്‍ച്ചചെയ്യാതെയാണ്  മോദിസര്‍ക്കാര്‍ വിവാദ ഉത്തരവ്  അംഗീകാരത്തിന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്. ഇതുസംബന്ധമായി രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തിയതായും സൂചനയുണ്ട്.

വിവാദ ഓര്‍ഡിനന്‍സിന്‍െറ ഏറ്റവും വലിയ ഇരയായി മാറുക സുലൈമാന്‍ മിയാന്‍ (രാജ മെഹ്മൂദാബാദ്) ആയിരിക്കും. അദ്ദേഹത്തിന്‍െറ പിതാവ് ജിന്നയോടൊപ്പം വിഭജനകാലത്ത് കറാച്ചിയിലേക്ക് പലായനം ചെയ്യുകയാണുണ്ടായത്. അദ്ദേഹത്തിന്‍െറ കുടുംബസ്വത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സുലൈമാന്‍ മിയാന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ലഖ്നോയിലെ ഹസാര്‍ഗഞ്ച് മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഭൂസ്വത്തുക്കള്‍,   നൈനിതാളിലെ ഭൂമി തുടങ്ങിയ പ്രദേശങ്ങളുടെ അവകാശം സുപ്രീംകോടതി വിധിയിലൂടെ സുലൈമാന്‍ മിയാന് സിദ്ധിച്ചിരുന്നു. എന്നാല്‍, പുതിയ  ഓര്‍ഡിനന്‍സ് നടപ്പാക്കുന്നപക്ഷം ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാറിന് അവകാശമുണ്ടായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.