ചൈനയില്‍ ഹിമ ഗുഹ കണ്ടത്തെി


ബെയ്ജിങ്: ചൈനയില്‍ മൂന്നുദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ഹിമ ഗുഹ കണ്ടത്തെി. ഷാന്‍ക്ഷി പ്രവിശ്യയുടെ വടക്കന്‍ ഭാഗത്തുനിന്നാണ് ചൈനയിലെ ഏറ്റവും വലിയ ഹിമഗുഹ കണ്ടത്തെിയത്.

ലുയ പര്‍വതത്തിലെ ഫെന്‍ഹെ നദിയോട് ചേര്‍ന്ന് കിടക്കുന്ന ഗുഹയിലെ മഞ്ഞ് നീക്കം ചെയ്യുന്ന പണി പുരോഗമിക്കുകയാണ്. സമുദ്രത്തില്‍നിന്നും 2300 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഗുഹക്ക് 100 മീറ്ററോളം നീളമുണ്ട്. തങ്ങളുടെ പൂര്‍വികര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധകാലത്ത് കൊല്ലപ്പെടുന്ന കുതിരകളെ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ഇതെന്നും പിന്നീട് ഇവയെ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നതായും ഗ്രാമവാസികള്‍ പറഞ്ഞു. ഗുഹ എങ്ങനെയാണ് നിര്‍മിച്ചതെന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ അന്വേഷിച്ചുവരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.