പാക് അധീന കശ്മീരില്‍ ഭീകരക്യാമ്പുകള്‍ തഴച്ചുവളരുന്നതായി പ്രദേശവാസികള്‍

മുസഫറാബാദ്: സമീപവര്‍ഷങ്ങളില്‍ പാക്അധീന കശ്മീരില്‍ ഭീകരക്യാമ്പുകള്‍ വര്‍ധിക്കുന്നതായി പ്രദേശവാസികളുടെ സാക്ഷ്യം. പ്രദേശത്ത് പാകിസ്താന്‍ രഹസ്യ ഏജന്‍സിയായ ഐ.എസ്.ഐ ചൂഷണമാണ് അരങ്ങുവാഴുന്നത്. മുസഫറാബാദ്, കോട്ലി, ചിനാരി, മിര്‍പു, ഗില്‍ഗിത്, ദിയാമര്‍ തുടങ്ങി നീലം താഴ്വരയിലെ മിക്ക ഗ്രാമങ്ങളും ഭീകരതാവളങ്ങളായി മാറിയിട്ടുണ്ട്. ഇവര്‍ ഗ്രാമങ്ങള്‍ കൊള്ളയടിക്കുന്നതും സ്ത്രീകളെ ആക്രമിക്കുന്നതും പതിവാണ്.

ക്യാമ്പുകള്‍ ഉന്മൂലനംചെയ്യാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയാറാവുന്നില്ല. ഫലപ്രദമായ നടപടികള്‍ക്ക് അധികൃതര്‍ തയാറാകാത്ത പക്ഷം, സ്വന്തംനിലക്ക് നടപടികളുമായി മുന്നോട്ടുപോവാന്‍ ഒരുങ്ങുകയാണ് ഈ ഗ്രാമങ്ങളിലെ ജനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.