ചൈനയില്‍ കസ്റ്റംസ് ഓഫിസര്‍മാരായി റോബോട്ടുകളും

ബെയ്ജിങ്: കസ്റ്റംസ് ഓഫിസര്‍മാര്‍ക്കു പകരം ചൈന ആദ്യമായി റോബോട്ടുകളെ രംഗത്തിറക്കുന്നു. ദക്ഷിണ ഗ്വാങ്ദോങ്ങിലെ തുറമുഖങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്നവരെ ‘പൊക്കാനാ’യി പത്തു റോബോട്ടുകളെയാണ് വിന്യസിച്ചത്. ‘ഇന്‍റലിജന്‍റ്’ റോബാട്ടുകളുടെ പ്രഥമ ബാച്ചാണിത്. ക്സിയാവോ ഹൈ എന്ന് പേരിട്ട റോബോട്ടുകള്‍ക്ക് കേള്‍ക്കാനും സംസാരിക്കാനും കാണാനും നടക്കാനും മനസ്സിലാക്കാനുമൊക്കെയുള്ള ശേഷിയുണ്ടെന്ന് സിന്‍ ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേകമായി സജ്ജീകരിക്കപ്പെട്ട ഡാറ്റാബേസിന്‍െറ സഹായത്താല്‍ ചൈനീസ്, ജാപ്പനീസ്, ഇംഗ്ളീഷ് അടക്കം 28 ഭാഷകളിലും ശൈലികളിലുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനാവും. മുഖം കണ്ട് സംശയം തോന്നുന്നവരെ തിരിച്ചറിഞ്ഞാല്‍ റോബോട്ട് ഉടന്‍ അലാറം മുഴക്കും. ഗവാങ്ദോങ് പ്രവിശ്യയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നില്‍ സുരക്ഷാവിഭാഗത്തില്‍ കഴിഞ്ഞ മാസം ആദ്യമായി ഒരു റോബോട്ടിനെ നിയമിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.