പണംതിരിമറി: നെതന്യാഹുവിന്‍െറ ഭാര്യക്കെതിരെ നടപടിക്ക് സാധ്യത


ജറൂസലം: സ്വകാര്യ ആവശ്യങ്ങള്‍ക്കായി പൊതുഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ ഭാര്യ സാറക്കെതിരെ നടപടി ഉറപ്പെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍. ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കിലും നടപടി ഉറപ്പാണെന്ന രീതിയിലാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പൊതുഫണ്ട് ഉപയോഗിച്ച് സാറയുടെ രോഗിയായ പിതാവിനെ ശുശ്രൂഷിക്കുന്നയാള്‍ക്ക് പണം നല്‍കിയെന്നാണ് ആരോപണം. ആരോപണം നെതന്യാഹു നിഷേധിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് അന്വേഷണകമീഷനു മുമ്പാകെ ഉടന്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. പണം ദുര്‍വിനിയോഗം ചെയ്തതിനും ജീവനക്കാരെ അധിക്ഷേപിച്ചതിനും സാറക്കെതിരെ മുമ്പും വിമര്‍ശമുയര്‍ന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.