തായ്​ലന്‍ഡില്‍ സ്കൂള്‍ ഡോര്‍മിറ്ററിയില്‍ തീപിടിത്തം; 17 മരണം

ബാങ്കോക്: വടക്കന്‍ തായ്ലന്‍ഡില്‍ ഗോത്രവര്‍ഗക്കാരായ കുട്ടികള്‍ക്കായുളള സ്വകാര്യസ്കൂളിലെ ഡോര്‍മിറ്ററിയിലുണ്ടായ തീപിടിത്തത്തില്‍ 17 പെണ്‍കുട്ടികള്‍ മരിച്ചു.  നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രാത്രിയാണ് തീപിടിത്തമുണ്ടായത്. വിദ്യാര്‍ഥിനികള്‍ ഉറക്കത്തിലായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. തീപിടിത്തത്തിന് കാരണമെന്താണെന്ന് കണ്ടത്തൊനായിട്ടില്ല. ആറിനും 13നും ഇടയില്‍ പ്രായക്കാരായ 38 പെണ്‍കുട്ടികളാണ് അപകടസമയത്ത് സ്കൂളിലുണ്ടായിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.