ചബഹാര്‍ തുറമുഖ വികസനം: ഇന്ത്യ– ഇറാൻ കരാർ

തെഹ്റാന്‍: തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ വികസനത്തിന്‍െറ ഒന്നാം ഘട്ട വികസനത്തിന് ഇന്ത്യ-ഇറാന്‍ കരാറായി. ഇറാന്‍ സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. നയതന്ത്ര രംഗത്തും, സാമ്പത്തിക, വ്യാപാര രംഗത്തും ബഹുമുഖ സാധ്യതകള്‍ തുറക്കുന്നതാണ് കരാര്‍.

നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി മറ്റു 11 കരാറുകളിലും ഒപ്പുവെച്ചു. ചാബഹാര്‍ തുറമുഖ വികസനത്തിലൂടെ പാകിസ്താന്‍െറ കര, സമുദ്ര മാര്‍ഗങ്ങള്‍ ആശ്രയിക്കാതെ റഷ്യ, അഫ്ഗാനിസ്താന്‍, തജികിസ്താന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള വ്യാപാരമാര്‍ഗങ്ങള്‍ തുറക്കാന്‍ ഇന്ത്യക്കാവും. നിലവില്‍ ഈ മേഖലയിലേക്ക് പാകിസ്താനിലെ കരമാര്‍ഗം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.  തുറമുഖത്തുനിന്നും അഫ്ഗാനിലേക്ക് റെയില്‍, റോഡ് വ്യാപാര ഇടനാഴികള്‍ നിര്‍മിക്കുന്നതിന് ത്രിരാഷ്ട്ര കരാറിലും ഇന്ത്യ ഒപ്പുവെച്ചു.

തുറമുഖ വികസനത്തിനായി 500 മില്യന്‍ ഡോളറാണ്  നിക്ഷേപിക്കുന്നത്. പുറമെ, തുറമുഖത്തിലെ സ്വതന്ത്ര വ്യാപാര മേഖലയില്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാവുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ചാബഹാര്‍ തുറമുഖം

തെക്ക് കിഴക്കന്‍ ഇറാനിലെ ചാബഹാര്‍ തുറമുഖത്തുനിന്നും ഗുജറാത്തിലേക്കുള്ള ദൂരം മുംബൈയില്‍നിന്നും ന്യൂഡല്‍ഹിയിലേക്കുള്ളതിനേക്കാള്‍ കുറവാണ്. പുരാതന കാലം മുതല്‍ക്കേ വാണിജ്യത്തിന് പേരുകേട്ട ഈ തുറമുഖത്തിന്‍െറ മാസ്റ്റര്‍ പ്ളാന്‍ 70കളില്‍തന്നെ തയാറാക്കിയിരുന്നു. ഒമാന്‍ കടലിടുക്കില്‍, ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലാണ് തുറമുഖം. തുറമുഖത്തുനിന്നും ഇറാന്‍ വഴി അഫ്ഗാനിസ്താനിലേക്കത്തൊം. ഇറാന്‍ അതിര്‍ത്തിയില്‍നിന്നും അഫ്ഗാനിസ്താനിലെ സറഞ്ജിലേക്കുള്ള സറഞ്ച്-ദലറം റോഡിന്‍െറ നിര്‍മാണം ഇന്ത്യ 2009ല്‍ പൂര്‍ത്തീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.