കനത്ത സുരക്ഷക്കിടെ ചൈനീസ് ഉദ്യോഗസ്ഥന്‍െറ ഹോങ്കോങ് സന്ദര്‍ശനം

ഹോങ്കോങ്: ആശങ്കകള്‍ക്കിടെ ചൈനീസ് ഉന്നത ഉദ്യോഗസ്ഥന്‍ ഹോങ്കോങ് സന്ദര്‍ശിച്ചു. ഹോങ്കോങ്ങിന്‍െറയും മക്കാവുവിന്‍െറയും ചുമതലയുള്ള ഷാങ് ദെജിയാങ്ങാണ് ത്രിദിന സന്ദര്‍ശനത്തിനായി ഹോങ്കോങ്ങിലത്തെിയത്. നാഷനല്‍ പീപ്ള്‍സ് കോണ്‍ഗ്രസിന്‍െറ കേന്ദ്ര നിര്‍വാഹക സമിതിയിലെ സ്ഥിരാംഗംകൂടിയാണ് അദ്ദേഹം.
2014ലെ പ്രക്ഷോഭത്തിനുശേഷം ആദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ ഹോങ്കോങ് സന്ദര്‍ശിക്കുന്നത്. ഹോങ്കോങ്ങിനുമേല്‍ ചൈന പിടിമുറുക്കുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. സന്ദര്‍ശനത്തെ തുടര്‍ന്ന് വന്‍ സുരക്ഷാസന്നാഹമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. നഗരത്തിലുടനീളം 6000 പൊലീസ് ഉദ്യോഗസ്ഥന്മാരെ അധികം വിന്യസിച്ചു. തീവ്രവാദവിരുദ്ധ സ്ക്വാഡിനും പ്രത്യേക സേനക്കും പുറമെയാണിത്. ചൊവ്വാഴ്ച ഉച്ചക്ക് ഹോങ്കോങ് വിമാനത്താവളത്തിലത്തെിയ ഷാങ്ങിനെ നഗരത്തിലെ പ്രധാന നേതാവായ ലിയുങ് ചുന്‍ യിങ്ങിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍െറ സന്ദേശം അദ്ദേഹം കൈമാറി.
ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂലികളായ ചില നിയമനിര്‍മാതാക്കളെ ഷാങ് സന്ദര്‍ശിക്കും.ചൈനയില്‍നിന്ന് ഹോങ്കാങ്ങിന് സമ്പൂര്‍ണ മോചനം വേണമെന്നാണ് പല ആക്ടിവിസ്റ്റുകളും ആവശ്യപ്പെടുന്നത്. എന്നാല്‍, ഇത് ഹോങ്കോങ്ങിന്‍െറ സാമ്പത്തിക-രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചിലരുടെ വാദം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.