ബെയ്ജിങ്: മാവോ സേതൂങ്ങിന്‍െറ സാംസ്കാരിക വിപ്ളവത്തിന്‍െറ 50ാം വാര്‍ഷികം ചൈന തമസ്കരിച്ചു. പ്രമുഖ ദേശീയ പത്രം വാര്‍ഷികത്തിന്‍െറ ഒരു സൂചനയും നല്‍കാതെയാണ് പുറത്തിറങ്ങിയത്. പകരം ദക്ഷിണ ചൈനാക്കടലിലെ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പത്രം ആശങ്കപ്പെട്ടത്. ഒൗദ്യോഗിക തലത്തിലും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായ മാവോ സേതൂങ് തന്‍െറ മേധാവിത്വം ഉറപ്പിക്കാനാണ് മുതലാളിത്ത വ്യവസ്ഥക്കെതിരെ സാംസ്കാരിക വിപ്ളവത്തിന് തുടക്കംകുറിച്ചത്. 1966 മേയ് 16ന് തുടങ്ങിയ സാംസ്കാരിക വിപ്ളവം 1976ല്‍ മാവോയുടെ മരണത്തോടെയാണ് അവസാനിച്ചത്.
സാംസ്കാരിക വിപ്ളവം രാജ്യത്തെ പിന്നോട്ടടിപ്പിച്ചെന്നാണ് എതിരാളികളുടെ പക്ഷം. വിപ്ളവം വലിയ പിഴയായിരുന്നുവെന്ന് 1981ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആ കാലത്ത് 15 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ചിയാങ് കയ്ഷെക്കിന്‍െറ കുമിങ്താങ് കിരാത ഭരണത്തില്‍നിന്ന് ചൈനീസ് ജനതയെ മോചിപ്പിച്ച് കമ്യൂണിസത്തിന്‍െറ പാതയിലേക്ക് നയിച്ച മാവോ സേതൂങ് പില്‍ക്കാലത്ത് ഏകാധിപതിയെപ്പോലെ പെരുമാറുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.