'ട്രംപിന്റെ ഇറാൻ യുദ്ധം നിയമവിരുദ്ധ നീക്കം'; ഇറാനികൾ ന്യൂയോർക്കിൽ സുരക്ഷിതരായിരിക്കും -മംദാനി

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ഇറാൻ ആക്രമത്തെ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. എക്സിലൂടെയാണ് ട്രംപിന്റെ നടപടിയെ വിമർശിച്ച് സൊഹ്റാൻ മംദാനി രംഗത്തെത്തിയത്. ​ട്രംപിന്റെ ഇറാൻ ആക്രമണം നിയമവിരുദ്ധമായ നടപടിയാണ്. നഗരങ്ങളിൽ ബോംബിടുക, പൗരൻമാരെ കൊല്ലുക, യുദ്ധത്തിന്റെ പുതിയ ഭീഷണി ഉയർത്തുക എന്നിവയൊന്നും അമേരിക്കക്കാർക്ക് ആവശ്യമില്ല. ഭരണമാറ്റം എന്ന പേരിൽ ഇനിയും യുദ്ധം ആവശ്യ​മില്ല.

എല്ലാ ന്യൂയോർക്ക് നിവാസികളും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നതിലാണ് ഞാൻ ശ്രദ്ധ കൊടുക്കുന്നത്. പൊലീസുമായും എമർജൻസി മാനേജ്മെന്റുമായും സംസാരിച്ചു. ന്യൂയോർക്കിലെ ഇറാൻ വംശജരോട് എനിക്ക് പറയാനുള്ള നിങ്ങൾ ഈ മഹത്തായ നഗരത്തിന്റെ ഭാഗമാണ്. നിങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കുമെന്ന് മാത്രമാണ് പറയാനുള്ളതെന്നും മംദാനി വ്യക്തമാക്കി.

ഖാംനഈയുടെ കൊലപാതകം കുറ്റകൃത്യം; മറുപടി നൽകാതെ പോവില്ല -ഇറാൻ പ്രസിഡന്റ്

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകം ഒരു കുറ്റകൃത്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ. കടുത്ത കുറ്റകൃത്യത്തിന് മറുപടി നൽകാതെ പോവില്ല. ഖാംനഈയുടെ ശുദ്ധരക്തം അമേരിക്കൻ-സയണിസ്റ്റ് അടിച്ചമർത്തലുകളും കുറ്റകൃത്യങ്ങളും തുടച്ചുനീക്കുക തന്നെ ചെയ്യുമെന്നും മസൂദ് പെസഷ്‍കിയാൻ പറഞ്ഞു.

നമ്മുടെ എല്ലാ ശക്തിയും ദൃഢനിശ്ചയവും ഉപയോഗിച്ച് ഇസ്‍ലാമിക രാഷ്ട്രത്തിന്റേയും ലോകത്തി​ലെ സ്വതന്ത്രരായ ജനങ്ങളുടേയും പിന്തുണയോടെ ഈ മഹാകുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഖേദിപ്പിക്കുമെന്നും മസൂദ് പെസഷ്‍കിയാൻ പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം വിവിധ ഇറാനിയൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

ഖാംനഈയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. ഖാംനഈയുടെ മരണം സ്ഥിരീകരിച്ചു​വെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ മാധ്യമങ്ങൾ തയാറായിട്ടില്ല.

ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ആളുകൾ ഒത്തുകൂടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാംനഇൗയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് ഇറാൻ ജനത കൂട്ടത്തോടെ തെരുവുകളിലേക്ക് ഇറങ്ങുന്നത്. ഖാംനഈയുടെ കൊലപാതകത്തിന് പിന്നാലെ വീണ്ടും തെഹ്റാനിൽ നിന്ന് സ്ഫോടനശബ്ദം​ കേട്ടതായി റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - 'Trump's Iran war is an illegal move'; Iranians will be safe in New York - Mamdani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.