ബാഗ്ദാദ്: ഇസ്രായേലും യു.എസും ഇറാനു നേരെ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഇറാഖിലും ഇറാന്റെ ആക്രമണം. വടക്കൻ ഇറാഖിലെ ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഡ്രോൺ തകർന്ന് വീണതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന തമ്പടിക്കുന്ന കേന്ദ്രമാണിത്. ഇവരെ ലക്ഷ്യമിട്ടാണ് ആക്രമണം.
ഡ്രോൺ പതിച്ച സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നതായുള്ള ദൃശ്യങ്ങള്‍ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. വലിയ തോതിലുള്ള സ്ഫോടന ശബ്ദം കേട്ടെന്നും പറയുന്നു. ഐസിസിന് എതിരെയുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായാണ് ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുർദിഷ് മേഖലയിൽ അമേരിക്കൻ സൈന്യം തുടരുന്നത്. ഇറാനിൽ യു.എസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലിഖാംനഈ അടക്കം കൊല്ലപ്പെട്ടു. ആക്രമത്തിനു പിന്നാലെ പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തുകയും മേഖലയിലേക്കുള്ള വിമാന സർവീസുകളെ അടക്കം ബാധിച്ചിരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.