ഇറാന്‍ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതായി സൗദി മന്ത്രാലയം


ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടുന്നത് ഇറാന്‍ നിരസിച്ചതായി ഹജ്ജ് ഉംറ വകുപ്പ് വ്യക്തമാക്കി. ഹജ്ജ് മന്ത്രാലയം പുറത്തിയ ഒൗദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. ഹജ്ജ് നടപടികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടുവെച്ചതായും സൂചിപ്പിച്ചിട്ടുണ്ട്. കാരാറുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇറാനെ ക്ഷണിക്കുകയും ഹജ്ജ് സിയാറ കമ്മിറ്റി അധ്യക്ഷന്‍ സഈദ് ഒൗഹിദിയുടെ നേതൃത്വത്തില്‍ സംഘമത്തെുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.എന്നാല്‍, ഇറാനില്‍ അത് പരിശോധിക്കണമെന്നുപറഞ്ഞ് കരാറില്‍ ഒപ്പുവെക്കാന്‍ സംഘം വിസമ്മതിച്ചു. ധാരാളം നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടുവെക്കുകയും അവ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും ഹജ്ജ് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹജ്ജ് വിസകള്‍ ഇറാനില്‍ എത്തിച്ചുനല്‍കുക, തീര്‍ഥാടകരെ കൊണ്ടുവരുന്നതിന് ഇറാന്‍ എയറും സൗദി എയര്‍ലൈന്‍സുമുള്ള കരാറില്‍ മാറ്റം വരുത്തുക, ഹജ്ജ് വേളയില്‍ ഒരുസ്ഥലത്ത് ഒരുമിക്കാന്‍ അനുവദിക്കുക തുടങ്ങിയവ ഇറാന്‍സംഘത്തിന്‍െറ ആവശ്യങ്ങളില്‍പെടും. ഇവ മറ്റ് തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.എല്ലാ രാജ്യക്കാരായ തീര്‍ഥാടകരെയും സ്വാഗതംചെയ്യുന്ന രാജ്യമാണ് സൗദി. വലിയബാധ്യതയും സേവനവുമായി അതിനെ സൗദി ഭരണകൂടം കണക്കാക്കുന്നുണ്ട്. ഇതിന്‍െറഭാഗമായാണ് ഒരോവര്‍ഷവും വിവിധരാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയും കരാറില്‍ ഒപ്പുവെക്കുകയും ചെയ്യുന്നത്.

ഹജ്ജ് കരാര്‍ ഒപ്പിടുന്നത് നിരസിച്ച ഏകരാജ്യം ഇറാനാണെന്ന് ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് ബന്‍ദന്‍ പറഞ്ഞു.ഇറാന്‍ ഹാജിമാരുടെ വരവ് സൗദി തടഞ്ഞിട്ടില്ല. നിയമങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ മറ്റ് ഹാജിമാരെപോലെ അവര്‍ക്കും ഹജ്ജ് ചെയ്യാം. ഒരുസ്ഥലത്ത് ഒരുമിച്ചുകൂടാന്‍ അനുവദിക്കുക, ചടങ്ങുകള്‍ക്ക് അവര്‍ക്ക് സൗകര്യമൊരുക്കുക ഇറാനിലത്തെി ഹജ്ജ് വിസ കൈമാറുക തുടങ്ങിയവ ആവശ്യപ്പെട്ടിട്ടുണ്ട്.വിസാനടപടികള്‍ക്ക് ഇപ്പോള്‍  ഇ-സംവിധാനമാണെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്ജ് വിസ നല്‍കുന്നതുമായും തീര്‍ഥാടകരുടെ സുരക്ഷയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ സൗദി അംഗീകരിച്ചിട്ടില്ളെന്നും ഈ സാഹചര്യത്തില്‍ തീര്‍ഥാടകരെ അയക്കാനിടയില്ളെന്നും ഇറാന്‍ വിദേശകാര്യവകുപ്പ് പ്രതിനിധിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശികമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൗദിയുടെ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.