സൂര്യനസ്തമിച്ചാല്‍ തളരുന്ന ശരീരവുമായി മൂന്നു സഹോദരങ്ങള്‍

കറാച്ചി: സൂര്യനസ്തമിച്ചാല്‍ ശരീരം തളരുന്ന അപൂര്‍വരോഗമുള്ള സഹോദരങ്ങള്‍ ലോകത്തിന്‍െറ നൊമ്പരമാവുന്നു. വൈദ്യശാസ്ത്രത്തിന് വെല്ലുവിളികളായ മൂന്നു സഹോദരങ്ങളാണ് ഇസ്ലാമാബാദിലെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (പിംസ്) ചികിത്സയിലുള്ളത്. ക്വറ്റയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മിയാന്‍കുണ്ഡി എന്ന ഗ്രാമത്തിലെ ശുഐബ് (ഒന്ന്), റാശിദ് (ഒമ്പത്), ഇല്യാസ് ഹാഷിം (13) എന്നിവരാണ് ചികിത്സയിലുള്ളത്.
സൂര്യപ്രകാശം ഇല്ലാതായാല്‍ ശരീരം തളരുന്ന ഇവര്‍ അടുത്ത ദിവസം പ്രഭാതം മുതല്‍ സാധാരണ നിലയിലായി ഊര്‍ജസ്വലത കൈവരിക്കുന്നു എന്നതാണ് പ്രത്യേകത. എക്സ്റേ, രക്ത പരിശോധന അടക്കം നൂറിലധികം പരിശോധനകള്‍ നടത്തിയിട്ടും രോഗത്തിന്‍െറ കാരണമോ പരിഹാരമോ കണ്ടത്തൊനാവാത്തതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ഒമ്പതംഗ സംഘത്തെ നിയമിച്ചതായി പിംസിന്‍െറ ചാന്‍സലര്‍ ഡോ. ജാവേദ് അക്റം പറഞ്ഞു. ഇവരുടെ പരിശോധനാ ഫലങ്ങളും രക്ത സാമ്പിളുകളും അമേരിക്കയിലും ഇംഗ്ളണ്ടിലുമുള്ള പ്രമുഖ ആശുപത്രികള്‍ക്ക് അയച്ചുകൊടുത്തതായും അദ്ദേഹം പറഞ്ഞു.
നേരത്തേ നടത്തിയ പരിശോധനകളില്‍ ഇവര്‍ക്ക് മസ്തേനിയ സിന്‍ഡ്രോം എന്ന പേരിലുള്ള അപൂര്‍വ രോഗത്തിന്‍െറ സാന്നിധ്യം കണ്ടത്തെിയിരുന്നു. ലോകത്ത് ഏകദേശം 600 പേര്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടത്തെിയിട്ടുള്ളത്. പാകിസ്താനിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേസും ഇതായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.