മ്യാന്മറില്‍ ടിന്‍ ജോ അധികാരമേറ്റു

നയ്പിഡാവ്: മ്യാന്മര്‍ പ്രസിഡന്‍റായി നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ഓങ്സാന്‍ സൂചിയുടെ വിശ്വസ്തന്‍ ടിന്‍ ജോ അധികാരമേറ്റു. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ജനപ്രതിനിധി പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നത്. സൂചി ഭരണത്തിന്‍െറ തലപ്പത്തത്തെുന്നത് തടയുന്നതിനായി സൈനിക ഭരണകൂടം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയില്‍ മാറ്റംവരുത്താന്‍ ശ്രമിക്കുമെന്ന് 69കാരനായ ജോ വ്യക്തമാക്കി.

പാര്‍ട്ടിയുടെ ഒൗദ്യോഗിക നിറമായ ഓറഞ്ച് ഷര്‍ട്ട് ധരിച്ചാണ് ടിന്‍ ജോ സത്യപ്രതിജ്ഞക്കത്തെിയത്. ദേശീയ അനുരഞ്ജനത്തിനും രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞ ജോ രാജ്യത്തിന്‍െറ ജനാധിപത്യ ഐക്യത്തിന് വഴിയൊരുക്കുന്ന പുതിയ ഭരണഘടനയും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികളും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിനനുസരിച്ചുള്ള ഭരണഘടനക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും ജോ ഓര്‍മപ്പെടുത്തി.  

പ്രസിഡന്‍റിനൊപ്പം വൈസ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ട സൈനിക പിന്തുണയുള്ള ജനറല്‍ മിന്‍റ് സ്വെയും ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ഹെന്‍റി വാന്‍ തിയോയും ചുമതലയേറ്റു. ചടങ്ങില്‍ മ്യാന്മര്‍ സൈനികമേധാവി മിന്‍ ഓങ് ലെയ്ങ് സംബന്ധിച്ചു. ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരും നയതന്ത്രപ്രതിനിധികളും സര്‍ക്കാറിതര ഏജന്‍സികളുടെ പ്രതിനിധികളുമടക്കം നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

വിദേശപൗരത്വമുള്ള മക്കളുള്ളവര്‍ക്ക് പ്രസിഡന്‍റാകാന്‍ കഴിയില്ളെന്നതാണ് സൂചിക്ക് തിരിച്ചടിയായത്. സൂചിയുടെ മരിച്ചുപോയ ഭര്‍ത്താവ് ബ്രിട്ടീഷുകാരനാണ്.
 പ്രസിഡന്‍റ് സ്ഥാനത്തില്ളെങ്കിലും മന്ത്രിസഭയില്‍ നിര്‍ണായക പദവി സൂചി വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യം, വിദ്യാഭ്യാസം, ഊര്‍ജവിഭവം തുടങ്ങിയ മന്ത്രാലയങ്ങളുടെയും പ്രസിഡന്‍റിന്‍െറ ഓഫിസിന്‍െറയും ചുമതലയുള്‍പ്പെടെ നാലു പ്രധാന പദവികളാണ് സൂചിക്കായി നീക്കിവെച്ചത്. 

അതേസമയം, തന്ത്രപ്രധാനമായ ആഭ്യന്തര, പ്രതിരോധ, അതിര്‍ത്തികാര്യ മന്ത്രാലയങ്ങളുടെ ചുമതല സൈന്യത്തിനാണ്. പാര്‍ലമെന്‍റില്‍ 25 ശതമാനം സൈന്യത്തിന് സംവരണമുണ്ട്. രാജ്യത്തിന്‍െറ പരമാധികാരം പ്രസിഡന്‍റിനാണ്. വിശ്വസ്തനെ പ്രസിഡന്‍റാക്കുന്നതുവഴി ഭരണത്തിന്‍െറ ചുക്കാന്‍ സൂചിയുടെ കൈകളില്‍തന്നെയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയാണ് എന്‍.എല്‍.ഡി അധികാരത്തിലേറിയത്. പുതിയ  സര്‍ക്കാര്‍ രൂപവത്കരണം ഏപ്രില്‍ ഒന്നിനാണ്.  1962ലാണ് മ്യാന്മറില്‍ (ബര്‍മ) അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.