കാബൂള്‍: അഫ്ഗാന്‍ പാര്‍ലമെന്‍റ് സമുച്ചയത്തിനുനേരെ റോക്കറ്റാക്രമണം. പ്രാദേശിക സമയം രാവിലെ 10.05നായിരുന്നു സംഭവം.
പാര്‍ലമെന്‍റംഗങ്ങളുടെ യോഗം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. മൂന്നു റോക്കറ്റ് ഷെല്ലുകള്‍ പാര്‍ലമെന്‍റ് സമുച്ചയത്തില്‍ പതിച്ചു. ആര്‍ക്കും പരിക്കില്ല.
സംഭവത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. റോക്കറ്റ് പതിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്‍റില്‍നിന്ന് കറുത്ത പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച ്അന്വേഷണം തുടങ്ങി.
പാര്‍ലമെന്‍റ് സമുച്ചയം നിര്‍മിച്ചത് ഇന്ത്യയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ലമെന്‍റ് കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്.
മണിക്കൂറുകള്‍ക്കുശേഷം കിഴക്കന്‍ പ്രദേശത്ത് മറ്റൊരു സ്ഫോടനവുമുണ്ടായി. അമേരിക്കന്‍ പിന്തുണയോടെ ഭരിക്കുന്ന പ്രസിഡന്‍റ് അശ്റഫ് ഗനിക്കെതിരെയുള്ള നീക്കത്തിന്‍െറ ഭാഗമായി ഭരണകൂട സ്ഥാപനങ്ങളെയും സൈന്യത്തെയും പൊലീസിനെയും താലിബാന്‍ ലക്ഷ്യമിടുന്നുണ്ട്.
താലിബാന്‍ നടത്തിവരുന്ന രക്തരൂഷിത പോരാട്ടം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍, പാകിസ്താന്‍, യു.എസ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.