ഭീതിപരത്തി ഫേസ്ബുക്കിന്‍െറ സുരക്ഷാ പരിശോധന


സാന്‍ഫ്രാന്‍സിസ്കോ: പാക് ചാവേര്‍ ആക്രമണത്തിനു പിന്നാലെ വന്ന ഫേസ്ബുക് സുരക്ഷാ നോട്ടിഫിക്കേഷന്‍ ആളുകളെ പരിഭ്രാന്തരാക്കി.
പാകിസ്താനിലെ ഉപഭോക്താക്കളെ  മാത്രം ഉദ്ദേശിച്ചുള്ള ‘നിങ്ങള്‍ സുരക്ഷിതരാണോ’ എന്ന നോട്ടിഫിക്കേഷന്‍ സംഭവത്തെക്കുറിച്ച് അറിയാത്തവരെ പരിഭ്രാന്തരാക്കി. ബ്രസല്‍സിലെയും ഹോങ്കോങ്ങിലെയും ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിച്ചതോടെ സമീപപ്രദേശത്ത് സ്ഫോടനമുണ്ടെന്ന് ജനങ്ങള്‍ ഭയന്നു.
സംഭവത്തില്‍ ഫേസ്ബുക് മാപ്പുപറഞ്ഞു. തങ്ങള്‍ സുരക്ഷിതരാണെന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കാനാണ് ഫേസ്ബുക് ഈ ആപ്പ് ഉപയോഗിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.