ആണവ സുരക്ഷ സമ്മേളനം- മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചേക്കും

ന്യൂഡല്‍ഹി: നാലാം ആണവ സുരക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലത്തെുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചേക്കും.  മാര്‍ച്ച് 31, ഏപ്രില്‍ 1തിയതികളിലാണ് സമ്മേളനം.

ലോക വ്യാപകമായി ആണവ ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികളിലേക്ക് നേതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ സമ്മേളനം. അതേ സമയം ഭീകരവാദികളും മറ്റും ആണവ ഉത്പന്നങ്ങളും ആണവ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നത്  തടയുന്നതിനുമുള്ള മാര്‍ഗങ്ങള്‍ തീരുമാനിക്കുകയുമാണ് സമ്മേളനത്തിന്‍െറ മുഖ്യ അജണ്ട.

അമേരിക്കയെ കൂടാതെ ഏപ്രില്‍ 2,3തിയതികളില്‍ മോദി സൗദി അറേബ്യയും ബെല്‍ജിയവും സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കാബൂളില്‍ നിന്നും മടങ്ങവെ നവാസിന്‍െറ ജന്മദിനത്തില്‍ മോദി അപ്രതീക്ഷിത പാക് സന്ദള്‍ശനം നടത്തിയിരുന്നു. എന്നാല്‍ അത് ഒൗദ്യോഗിക സന്ദര്‍ശനമല്ല എന്നായിരുന്നു ഇരു നേതാക്കളും പ്രതികരിച്ചിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.