ചൈനയിൽ ഖനി അപകടത്തിൽ 19 തൊഴിലാളികൾ മരിച്ചു

ബീജിങ്: ചൈനയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 19 തൊഴിലാളികൾ മരിച്ചു. വടക്കൻ ചൈനയിലെ ശാന്ക്സി പ്രവിശ്യയിലെ ശൂസു പട്ടണത്തിൽ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഷാന്ക്സി ദാതോങ് കോൾ മൈൻ ഗ്രൂപ്പാണ് ഈ ഖനി നടത്തുന്നത്.

അപകടം നടക്കുന്ന സമയത്ത് 129 പേരായിരുന്നു ഖനിയിലുണ്ടായിരുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇതിൽ 110 പേർ രക്ഷപ്പെട്ടു. വാതക ചോർച്ചയോ വെള്ളം കയറിയതോ ആയിരിക്കും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോകത്തെ ഏറ്റവും അപകടകരമായ സാഹചര്യത്തിലുള്ള ഖനികകളിൽ പെട്ടതാണ് ചൈനയിലേത്. ഖനികളുടെ സുരക്ഷ വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കാറുണ്ടെങ്കിലും അപകടം പതിവാണ്. ഈ മാസം ആദ്യം ജിലിൻ പ്രവിശ്യയിലുണ്ടായ കൽക്കരി ഖനി അപകടത്തിൽ 12 പേർ മരിച്ചിരുന്നു. വാതക ചോർച്ചയായിരുന്നു അപകട കാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.