ബൈറൂത്: സിറിയയിലെ ആധിപത്യമേഖലയില്‍ കുര്‍ദുകള്‍ സ്വയംഭരണം പ്രഖ്യാപിച്ചു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയാണ് സ്വയംഭരണപ്രദേശമായി പ്രഖ്യാപിച്ചത്. എന്നാല്‍, പ്രഖ്യാപനം സിറിയന്‍ സര്‍ക്കാറും മുഖ്യപ്രതിപക്ഷവും തള്ളി. കുര്‍ദുകളുടെ പ്രഖ്യാപനത്തിന് നിയമസാധുതയില്ളെന്നും ബശ്ശാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
മൂന്നു ദിവസത്തിനകം സേനാപിന്മാറ്റം പൂര്‍ത്തിയാകുമെന്ന് റഷ്യ
ഡമസ്കസ്: സിറിയയില്‍നിന്ന് കൂടുതല്‍ റഷ്യന്‍സൈനികര്‍ പിന്‍വാങ്ങി. മൂന്നു ദിവസത്തിനകം സേനാപിന്മാറ്റം പൂര്‍ത്തിയാകുമെന്ന് വ്യോമസേനാ മേധാവി വിക്ടര്‍ ബന്ദാരവ് അറിയിച്ചു. റഷ്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയില്‍ ദൗത്യത്തിനയച്ച ആദ്യ യുദ്ധവിമാനം ചൊവ്വാഴ്ച റഷ്യയില്‍ തിരിച്ചത്തെിയിരുന്നു. സിറിയയിലെ റഷ്യന്‍സൈനികരുടെ എണ്ണത്തില്‍ അവ്യക്തതയുണ്ടെങ്കിലും 3000ത്തിനും 6000ത്തിനുമിടയില്‍ സൈനികരുണ്ടെന്നാണ് യു.എസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.