8.1'കോടി ഡോളര്‍ മോഷണംപോയ സംഭവം : ബംഗ്ളാദേശ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെച്ചു

ധാക്ക: സൈബര്‍ ഹാക്കിങ്ങിലൂടെ 81 മില്യണ്‍ ഡോളര്‍ മോഷണംപോയ സംഭവത്തില്‍ ബംഗ്ളാദേശ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ രാജിവെച്ചു. സര്‍ക്കാറിനെ പിടിച്ചുകുലുക്കിയ സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഗവര്‍ണര്‍ അതിയുര്‍ റഹ്മാന്‍ രാജിവെച്ചതെന്ന് ധനമന്ത്രി എ.എം.എ. മുഹിത് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അതിയുര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം തന്നെ വിളിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

മോഷണത്തിന്‍െറ പശ്ചാത്തലത്തില്‍ വിദേശ വിനിമയ  ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന 27 ബില്യണ്‍ ഡോളറിന്‍െറ കാര്യത്തില്‍ ജാഗ്രത വേണമെന്ന് ന്യൂയോര്‍ക് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഒരു ബില്യണ്‍ ഡോളര്‍ കവരാനായിരുന്നു ഹാക്കേഴ്സിന്‍െറ ശ്രമം. ടൈപ്പിങ്ങില്‍ വന്ന പിഴവുകൊണ്ട് മാത്രമാണ് അത് നടക്കാതെ പോയതെന്ന് ബംഗ്ളാദേശ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. 2009ലാണ് അതിയുര്‍ റഹ്മാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. വരുന്ന ആഗസ്റ്റില്‍ വിരമിക്കാനിരിക്കെയാണ് രാജിവെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.