ബഹിരാകാശ യാത്രികന്‍ സ്കോട്ട് കെല്ലി വിരമിക്കുന്നു

നാസ: ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം താമസിച്ച യു.എസ് ബഹിരാകാശ യാത്രികന്‍ എന്ന റെക്കോഡിനുടമയായ സ്കോട്ട് കെല്ലി വിരമിക്കുന്നു.
ഏപ്രില്‍ ഒന്നിന് വിരമിക്കുന്ന 52കാരനായ അദ്ദേഹം ഈ മാസം ഒന്നാം തീയതിയാണ് 340 ദിവസത്തെ തുടര്‍ച്ചയായ ബഹിരാകാശദൗത്യം കഴിഞ്ഞ് തിരിച്ചത്തെിയത്. നാലു ദൗത്യങ്ങളിലായി 520 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതും യു.എസ് റെക്കോഡായി. 1996 ലാണ് കെല്ലി ബഹിരാകാശ ദൗത്യസംഘത്തില്‍ ചേര്‍ന്നത്. ഹബിള്‍ സ്പേസ് ദൂരദര്‍ശിനിയുടെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി 1999ലായിരുന്നു ആദ്യ ദൗത്യം. കെല്ലിയുടെ ഇരട്ടസഹോദരന്‍ മാര്‍ക് കെല്ലിയും ബഹിരാകാശ യാത്രികനായിരുന്നു. നാലു ദൗത്യങ്ങളിലായി 52 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ഇദ്ദേഹം 2011ലാണ് വിരമിച്ചത്. ഇവര്‍ രണ്ടുപേരെയും വിധേയമാക്കിയാണ് ബഹിരാകാശ യാത്രയില്‍ മനുഷ്യശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നാസ പഠിക്കുന്നത്.
വിലമതിക്കാനാവാത്ത സേവനങ്ങള്‍ നാസക്ക് നല്‍കിയയാളാണ് സ്കോട്ട് കെല്ലിയെന്ന് ഫൈ്ളറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ ബ്രയാന്‍ കെല്ലി പറഞ്ഞു. വിരമിക്കലിന് ശേഷവും സ്കോട്ട് കെല്ലി സേവനങ്ങള്‍ അര്‍പ്പിക്കുമെന്ന് നാസ ട്വിറ്ററില്‍ കുറിച്ചു. കെല്ലിയുടെ ജീവിതപങ്കാളി അമികോ കൗഡററും നാസ ജീവനക്കാരിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.