സിറിയയില്‍ റഷ്യന്‍ സൈന്യത്തിന്‍െറ ക്രൂരത തെളിയിക്കുന്ന വീഡിയോ പുറത്ത്

ഡമാസ്കസ്: സിറിയയില്‍ റഷ്യന്‍ സൈന്യത്തിന്‍െറ വ്യമോക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടിയുടെ ദയനീയ ദൃശ്യം വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. സിറിയയിലെ വിമത ശക്തികേന്ദ്രങ്ങളിലൊന്നായ അലപ്പോയിലാണ് സംഭവം. അപകടത്തില്‍ പെട്ട പെണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ആശ്വസിപ്പിക്കുന്നതും പ്രാര്‍ഥിക്കാന്‍ ആവിശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. പിന്നീട് കുട്ടിയെ ഇവര്‍ക്ക് രക്ഷപ്പെടുത്താനും കഴിയുന്നുണ്ട്.

 ഐ.എസ് തീവ്രവാദികളെ ഇല്ലാതാക്കാനെന്ന പേരിലാണ് ബശ്ശാര്‍ സര്‍ക്കാറിന്‍െറ നിര്‍ദ്ദേശ പ്രകാരം  റഷ്യന്‍  ഗവണ്‍മെന്‍റ്് സിറിയന്‍ മണ്ണില്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ ഇതില്‍ ഇരയാകുന്ന് സിറിയന്‍ വിമതരും കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍മാരുമാണെന്നുമുള്ള വാദം ശക്തമാണ്. ഇത് ശരിവെക്കുന്ന  തെളിവുകളിലൊന്നാണ് ഈ വീഡിയോ. യു.എന്‍ കണക്കു പ്രകാരം 2001ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതുമുതല്‍ 270,000 ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടിട്ടുള്ളത്. തുര്‍ക്കിയിലെ യെനിസഭാക് (yenisafak) ഓണ്‍ലൈന്‍ വെബ്സൈറ്റ് ആണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.