ഫല്ലൂജ സൈന്യം കീഴടക്കി

ബഗ്ദാദ്: വടക്കുകിഴക്കന്‍ ഇറാഖിലെ തന്ത്രപ്രധാന നഗരമായ ഫല്ലൂജ സൈന്യത്തിന്‍െറ പൂര്‍ണനിയന്ത്രണത്തിലായി. മാസങ്ങള്‍ നീണ്ട സൈനിക നീക്കത്തിലൂടെ ഐ.എസിനെ കീഴടക്കിയാണ് സൈന്യം നഗരത്തിന്‍െറ ആധിപത്യം വീണ്ടെടുത്തത്. ഈ മാസം 17ന് സൈന്യത്തിന്‍െറ അപ്രമാദിത്ത വിജയം പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നു.

ഫല്ലൂജയില്‍നിന്ന് ഐ.എസിനെ തുരത്തിയെന്ന് സൈന്യം ഐകകണ്ഠ്യേന അറിയിച്ചു. യു.എസ് പിന്തുണയോടെയായിരുന്നു ഇറാഖി സൈന്യത്തിന്‍െറ പോരാട്ടം. പോരാട്ടം ശക്തമായതോടെ പതിനായിരക്കണക്കിനുപേര്‍ മേഖലയില്‍നിന്ന് കുടിയൊഴിയുകയും ആയിരങ്ങളെ ഐ.എസ് മനുഷ്യ ബന്ദികളാക്കുകയും ചെയ്തിരുന്നു. വെള്ളവും ഭക്ഷണവുമില്ലാതെ നരകിക്കുന്ന അവരുടെ ദാരുണാവസ്ഥയില്‍ യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘങ്ങള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.