മിസൈലിന് പസഫിക്കിലെ യു.എസ് സൈനികതാവളം തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന് കിം ജോങ് ഉന്‍

പ്യോങ്യാങ്:  കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ച മിസൈലിന് പസഫിക്കിലെ യു.എസ് സൈനികതാവളം തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ അവകാശപ്പെട്ടു. 2500 കി.മീറ്ററിനും 4000 കി.മീറ്ററിനും ഇടയില്‍ സഞ്ചാരശേഷിയുള്ള മധ്യദൂര മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്്. ബുധനാഴ്ച പരീക്ഷിച്ച നാലു മിസൈലുകളില്‍ രണ്ടെണ്ണമാണ് ലക്ഷ്യംകണ്ടത്. അതിലൊന്ന് 400 കി.മീറ്റര്‍ സഞ്ചരിച്ചു.  1400 കി.മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ ശേഷിയുണ്ടെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ആക്രമണങ്ങള്‍ ചെറുക്കുന്നതിനാണ് മിസൈല്‍ പരീക്ഷണം തുടരുന്നതെന്നും ഉന്‍ വ്യക്തമാക്കി. മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് യു.എന്‍ രക്ഷാകൗണ്‍സില്‍ യോഗം ചേര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.