വാഹക റോക്കറ്റ് പ്രാഥമിക പറക്കലിന് സജ്ജമായി

ബെയ്ജിങ്: ചൈനയുടെ പുതുതലമുറ വാഹക റോക്കറ്റ് പ്രാഥമികപറക്കലിന് സജ്ജമായി. ചരക്കുവാഹനങ്ങളെ ബഹിരാകാശകേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ളതാണ് റോക്കറ്റ്. 53 മീറ്റര്‍ നീളവും 597 ടണ്‍ ഭാരവുമുള്ള റോക്കറ്റിനെ സംയോജനവും പരീക്ഷണവും നടത്തിയ കെട്ടിടത്തില്‍നിന്ന് റെയില്‍ മാര്‍ഗം വിക്ഷേപണത്തറയിലത്തെിച്ചു. മൂന്നു മണിക്കൂര്‍കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. അഞ്ചു ദിവസത്തെ വിക്ഷേപണദൗത്യത്തിന് തുടക്കമാകുന്ന ശനിയാഴ്ച വരെ റോക്കറ്റ് വിക്ഷേപണത്തറയില്‍ തുടരും.

13.5 ടണ്‍ വരെ ഭാരം ഭ്രമണപഥത്തിലത്തെിക്കാന്‍ ശേഷിയുള്ളതാണ് ലോങ് മാര്‍ച്ച് സെവന്‍ എന്ന റോക്കറ്റ്. വിലകുറഞ്ഞ ഒരു പരിസ്ഥിതിസൗഹൃദ ഇന്ധനമാണ് റോക്കറ്റില്‍ ഉപയോഗിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചൈനയുടെ ബഹിരാകാശദൗത്യങ്ങള്‍ക്കുള്ള പ്രധാന വാഹനമാകും ഇതെന്ന് വിലയിരുത്തപ്പെടുന്നു. മേയില്‍ ദക്ഷിണചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലേക്ക് കടല്‍മാര്‍ഗമാണ് റോക്കറ്റ് എത്തിച്ചത്. ചൈനയിലെ നാലാമത് വിക്ഷേപണത്തറയായ വെന്‍ചാങ്ങിലെ ആദ്യത്തെ വിക്ഷേപണമാകും ലോങ് മാര്‍ച്ച് സെവന്‍േറത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.